HOME
DETAILS

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്; ഡൽഹിയിൽ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപനം

  
June 01, 2026 | 9:51 AM

cockoach janata party founder abhijeet deepke will arrive to india

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്. ജൂൺ ആറിന് ഡൽഹിയിൽ എത്തുമെന്നും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കാനും സ്വീകരിക്കാനുമായി വിമാനത്താവളത്തിൽ എത്തണമെന്നും അഭിജീത്  അഭ്യർഥിച്ചു. 

സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകനാണ് അഭിജീത് ദീപ്‌കെ. ഇൻസ്റ്റഗ്രാം പേജും മീം കണ്ടന്റുകളും ഉപയോഗിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ അഞ്ച് ദിവസം കൊണ്ട് 20 മില്യണിലധികം ഫോളോവേഴ്‌സിനെ നേടിയതോടെയാണ് അഭിജീതും, കോക്രോച്ച് മൂവ്മെന്റും വാർത്തയിൽ നിറയുന്നത്. മഹാരാഷ്ട്ര സ്വദേശിയായ 30കാരനായ അഭിജീത് ജേണലിസവും പബ്ലിക് റിലേഷൻസും പഠിച്ച വ്യക്തിയാണ്. നിലവിൽ അമേരിക്കയിലിരുന്നാണ് അഭിജീത് ഇന്ത്യയിൽ പാറ്റ വിപ്ലവം സൃഷ്ട്ടിച്ചത്. 

2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ, ഡിജിറ്റൽ കാമ്പയിൻ ടീമിൽ പ്രവർത്തിച്ചിരുന്നു. അതുകൊണ്ട്തന്നെ, സി.ജെ.പി എന്നത് ആം ആദ്മി പാർട്ടിക്കുവേണ്ടി യുവാക്കളെ ആകർഷിക്കാൻ നിർമിച്ച ഒരു രഹസ്യ രാഷ്ട്രീയ പ്രെജക്ട് ആണെന്നും എ.എ.പിയുടെ ബി ടീമാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാൽ തനിക്ക് ഇപ്പോൾ എ.എ.പിയുമായി യാതൊരു ബന്ധമില്ലെന്ന് അഭിജീത് വ്യക്തമാക്കിയിരുന്നു. 

"Abhijit Deepke, founder of the Cockroach Janata Party, is coming to India."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  4 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  4 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  4 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  4 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  4 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  4 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  4 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  4 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  4 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  4 days ago