ഇറാന് മെഡിക്കൽ സഹായമെത്തിച്ച് ഇന്ത്യ; ഇന്ത്യൻ ജനതക്ക് നന്ദി അറിയിച്ച് ഇറാൻ
തെഹ്റാൻ: സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് സഹായഹസ്തവുമായി ഇന്ത്യ. യുഎസ്-ഇസ്റാഈൽ സൈനിക നീക്കത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഇറാന് ഇന്ത്യയുടെ ആദ്യഘട്ട മെഡിക്കൽ സഹായം കൈമാറി. ബുധനാഴ്ചയാണ് ഇന്ത്യയിൽ നിന്നുള്ള മരുന്നുകളും അടിയന്തര മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ ആദ്യ ഘട്ടസഹായം തെഹ്റാനിലെത്തിയത്. ഈ സഹായം ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കൈമാറിയെന്ന് തെഹ്റാനിലെ ഇന്ത്യൻ എംബസിയും ഇന്ത്യയിലെ ഇറാൻ എംബസിയും സ്ഥിരീകരിച്ചു.
Embassy of the Islamic Republic of Iran in India says, "The first shipment of medical aid from the esteemed people of India has been delivered to the Iranian Red Crescent Society. We sincerely thank the kind people of India."
— ANI (@ANI) March 18, 2026
(Video source: Embassy of the Islamic Republic of… pic.twitter.com/6LobbWCdmY
അതേസമയം, മെഡിക്കൽ സാമഗ്രികൾ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ ഇറാൻ എംബസി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും, നിർണ്ണായക സമയത്ത് പിന്തുണ നൽകിയ ഇന്ത്യൻ ജനതക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്റാഈൽ-യുഎസ് സൈനിക നീക്കങ്ങൾ ഇറാൻ്റെ ആരോഗ്യമേഖലയെ തളർത്തിയതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 1300-ൽ അധികം പേർ കൊല്ലപ്പെടുകയും, 7000-ലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് നേരത്തെ ലോകാരോഗ്യസംഘടനയും ആശങ്ക വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യുടെ ഈ മനുഷ്യത്വപരമായ ഇടപെടൽ.
India has dispatched its first batch of medical aid, including essential medicines and emergency equipment, to Iran, amidst the ongoing conflict involving the US and Israel. The assistance was handed over to the Iranian Red Crescent Society in Tehran ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."