പാലക്കാടും കൊടുവള്ളിയും പിടിക്കാൻ സ്വതന്ത്രർ; എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണ്ണായകമായ പാലക്കാട്, കൊടുവള്ളി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ എൽ.ഡി.എഫ് പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാർഥികളെ കളത്തിലിറക്കി അട്ടിമറി വിജയമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. കൊടുവള്ളിയിൽ സലീം മടവൂരും പാലക്കാട് പ്രമുഖ വ്യവസായി എൻ.എം.ആർ. റസാഖും ഇടത് സ്വതന്ത്രരായി ജനവിധി തേടും.
മുൻ ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന സലീം മടവൂരിനെയാണ് കൊടുവള്ളി തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. യു.ഡി.എഫിന് വേണ്ടി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ഇവിടെ മത്സരിക്കുന്നത്. 2021-ൽ ഡോ. എം.കെ. മുനീർ വിജയിച്ച മണ്ഡലം ഇത്തവണ സലീം മടവൂരിലൂടെ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്.
ഏറെ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് മണ്ഡലത്തിൽ ഹോട്ടൽ വ്യവസായിയായ എൻ.എം.ആർ. റസാഖിനെ എൽ.ഡി.എഫ് നിശ്ചയിച്ചത്. നിരവധി പ്രമുഖ വ്യവസായികളുമായി സി.പി.എം നേതൃത്വം ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഒടുവിൽ റസാഖിന് നറുക്ക് വീഴുകയായിരുന്നു. ശക്തമായ ത്രികോണ മത്സരത്തിനാണ് പാലക്കാട് കളമൊരുങ്ങുന്നത്. രമേഷ് പിഷാരടിയാണ് പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ശോഭാ സുരേന്ദ്രൻ ആണ് എൻ.ഡി.എ സ്ഥാനാർഥി
the left democratic front (ldf) has announced its candidates for the crucial palakkad and koduvally assembly seats. aiming for a major upset, the ldf is fielding independent candidates in both constituencies. in palakkad, prominent hotelier n.m.r. razak will represent the ldf, facing a tough three-way battle against congress candidate and actor ramesh pisharody and bjp’s sobha surendran.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."