HOME
DETAILS
MAL
ഹെൽമെറ്റ് ധരിക്കാതെയും, വൺവേ തെറ്റിച്ചും വാഹനമോടിച്ചു; യുവാവിന് വേറിട്ട ശിക്ഷ നൽകി കോടതി
March 18, 2026 | 12:25 PM
ബെംഗളൂരു: ട്രാഫിക് നിയമങ്ങൾ ലംഘിച്ച യുവാവിന് വേറിട്ട ശിക്ഷ നൽകി കോടതി. ചിക്കമംഗളൂരു ജില്ലയിലെ കടൂരിലാണ് സംഭവം. ഹെൽമെറ്റ് ധരിക്കാതെയും, വൺവേ തെറ്റിച്ചും വാഹനമോടിച്ച യുവാവിനെക്കൊണ്ട് നടുറോഡിൽ ട്രാഫിക് ബോധവൽക്കരണം നടത്തിക്കുകയാണ് കോടതി ചെയ്തത്.
കടൂർ സ്വദേശിയായ രഞ്ജിത്തിനാണ് കോടതി ഈ അപൂർവ ശിക്ഷ നൽകിയത്. ഗതാഗത നിയമലംഘനത്തിന് പിഴയൊടുക്കുന്നതിന് പകരം ജനങ്ങളെ ബോധവൽക്കരിക്കാനായിരുന്നു കോടതി വിധിച്ചത്.
ഇതനുസരിച്ച്, രജ്ഞിത്ത് കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കടൂർ ടൗണിലെ പ്രധാന കവലയിൽ പ്ലക്കാർഡുകളുമായി ട്രാഫിക് ബോധവൽക്കരണം നടത്തേണ്ടി വന്നു.
A court in Kadur, Karnataka, has ordered a youth who violated traffic rules to conduct awareness programs on road safety, instead of imposing a fine or imprisonment [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."