HOME
DETAILS

സുധാകരന്റെ സമ്മർദ്ദ തന്ത്രം പാളി; എംപിമാർക്ക് സീറ്റില്ലെന്ന ഉറച്ച നിലപാടിൽ ഖർഗെ, 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു

  
Web Desk
March 19, 2026 | 1:25 AM

Sudhakarans pressure tactics failed Kharge adamant that there will be no seats for MPs leaves candidates for 6 seats to the high command

ഡൽഹിയിൽ നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായി. എംപിമാർ ആരും തന്നെ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ കർശന നിലപാടാണ് പട്ടികയിൽ നിർണ്ണായകമായത്.

കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ എംപിക്ക് കണ്ണൂരിൽ മത്സരിക്കാൻ ഇത്തവണ സീറ്റ് നൽകില്ല. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തോടെ സുധാകരൻ നടത്തിയ സമ്മർദ്ദ തന്ത്രങ്ങൾ ഫലം കണ്ടില്ല. സിറ്റിംഗ് എംപിമാർ അവരുടെ മണ്ഡലങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഹൈക്കമാൻഡ് നിലപാടിൽ മാറ്റമില്ല.

കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർത്ഥിയാകും.പെരുമ്പാവൂർ ഉൾപ്പെടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ഹൈക്കമാൻഡിന് വിട്ടു.മുഴുവൻ സ്ഥാനാർത്ഥികളേയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ടിക്കറ്റ് ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ പുലർച്ചെ 2.15 വരെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് പട്ടികയ്ക്ക് അംഗീകാരമായത്. ബാക്കിയുള്ള നാലഞ്ച് സീറ്റുകളിൽ ചർച്ച തുടരുമെന്നും ബാക്കി സീറ്റുകളിലെ പട്ടിക ഉടൻ പുറത്തിറങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒന്നുകിൽ കരാർ, അല്ലെങ്കിൽ നാശം'; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്

International
  •  2 days ago
No Image

രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 50 രൂപയും വർധിക്കാൻ സാധ്യത

National
  •  2 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് ആരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

Kuwait
  •  3 days ago
No Image

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

Kerala
  •  3 days ago
No Image

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ തൃണമൂൽ സുപ്രിം കോടതിയിൽ; നാളെ പ്രത്യേക സിറ്റിംഗ്

National
  •  3 days ago
No Image

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

Saudi-arabia
  •  3 days ago
No Image

സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല; കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  3 days ago
No Image

ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ

International
  •  3 days ago
No Image

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

National
  •  3 days ago
No Image

'ഉടൻ ദുബൈയിൽ വെച്ച് കണ്ടുമുട്ടാം'; ദുബൈയിലേക്ക് വരാൻ വേണ്ടി കരഞ്ഞ കെനിയൻ ബാലനെ സ്വാഗതം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  3 days ago