HOME
DETAILS

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് തുണയായി; പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും ജാമ്യം

  
Web Desk
March 19, 2026 | 9:51 AM

sabarimala gold heist case failure to file chargesheet helps accused pankaj bhandari and govardhan granted bail

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളായ പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും കോടതി ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം നൽകിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളെല്ലാം ജയിൽ മോചിതരാകുകയാണ്.

പ്രതികളുടെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിരുന്നു. എന്നാൽ നിശ്ചിത സമയത്തിനകം പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയത്.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാർ, എൻ. വാസു, മുരാരി ബാബു, സുധീഷ് കുമാർ, ഉണ്ണികൃഷ്ണൻ പോറ്റി, കെ.എസ്. ബൈജു എന്നിവർക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എസ്. ശ്രീകുമാർ, തന്ത്രി കണ്ഠരര് രാജീവരര് എന്നിവർക്ക് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ, എസ്. ജയശ്രീക്ക് ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.

സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ആറിലധികം പേർക്കാണ് കേസിൽ ഇതുവരെ സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ കുറ്റപത്രം വൈകാൻ കാരണമെന്ന ചർച്ചകൾക്കും ഈ കോടതി വിധി വഴിതെളിച്ചിട്ടുണ്ട്.

 

the kollam vigilance court has granted bail to pankaj bhandari, ceo of smart creations, and govardhan, a bengaluru-based jeweller, in the sabarimala gold misappropriation case. the court allowed their release as the special investigation team (sit) failed to file the chargesheet within the mandatory 90-day period, entitling them to statutory bail.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍.ജെ.ഡിയിലും രാജി; വി. സുരേന്ദ്രന്‍ പിള്ള പാര്‍ട്ടിവിട്ടു

Kerala
  •  2 hours ago
No Image

ഗൾഫ് മേഖല കത്തുന്നു: ഇറാനെ നേരിടാൻ മിഡിൽ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാൻ ട്രംപ്

International
  •  3 hours ago
No Image

കുവൈത്തിൽ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ ഡ്രോൺ ആക്രമണം; മിന അൽ-അഹ്മദിയിലും അബ്ദുള്ള പോർട്ടിലും തീപിടുത്തം

uae
  •  3 hours ago
No Image

കോതമംഗലത്ത് വൻ ലഹരിവേട്ട: 18-കാരിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

Kerala
  •  3 hours ago
No Image

വിമാന സർവീസുകളിൽ മാറ്റം: കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഇത്തിഹാദ് സർവീസ്; എമിറേറ്റ്സ് ഉൾപ്പെടെയുള്ള യുഎഇ വിമാനക്കമ്പനികളുടെ പുതിയ ഷെഡ്യൂൾ ഇങ്ങനെ

uae
  •  3 hours ago
No Image

കണ്ണൂരിൽ പൊലിസുകാരന്റെ വീടിന് നേരെ ബോംബാക്രമണം; പ്രതികൾക്കായി തിരച്ചിൽ

Kerala
  •  3 hours ago
No Image

ദുബൈയിൽ 900 പള്ളികളിൽ ഈദ് നമസ്കാരം, സമയം പ്രഖ്യാപിച്ചു; പ്രധാന അറിയിപ്പുകൾ ഇങ്ങനെ

uae
  •  3 hours ago
No Image

സംസ്ഥാനത്ത് ചൂട് കൂടുന്നു: പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം, ജാഗ്രത നിര്‍ദേശം

Kerala
  •  4 hours ago
No Image

ജീൻസും ടീ ഷർട്ടും വേണ്ട; സമൂഹമാധ്യമങ്ങളിലും നിയന്ത്രണം: ജീവനക്കാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഹിമാചൽ സർക്കാർ 

National
  •  4 hours ago
No Image

പ്രതിസന്ധികൾക്കിടയിലും തിളക്കം കുറയാതെ ഈദ്; ആഘോഷിക്കാനൊരുങ്ങി യുഎഇ, ആശ്വാസമായി ഇളവുകളും സൗജന്യ ഓഫറുകളും

uae
  •  4 hours ago