HOME
DETAILS

യു.എസ്- ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് വക്താവ് കൊല്ലപ്പെട്ടു

  
Web Desk
March 20, 2026 | 9:36 AM

iran-revolutionary-guard-spokesperson-killed-in-us-israel-attack

ടെഹ് റാന്‍: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കോറിന്റെ(ഐ.ആര്‍.ജി.സി) വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്. പുലര്‍ച്ചെയുണ്ടായ യു.എസ്- ഇസ്‌റാഈല്‍ ആക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഐ.ആര്‍.ജി.സിയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ ഉപമേധാവിയാണ് അലി.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വെല്ലുവിളിച്ചുകൊണ്ട് നൈനി പ്രസ്താവന നടത്തിയിരുന്നു. 

ഒരാഴ്ച്ചക്കിടെ സര്‍ക്കാര്‍-സൈനിക തലത്തില്‍ഇറാനുണ്ടായ നാലാമത്തെ നഷ്ടമാണ് അലിയുടെ മരണം. നേരത്തെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ലാരിജാനി, ഗുലാംറെസാ സുലൈമാനി. ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് എന്നിവരാണ് യു.എസ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം, യു.എസും ഇസ്റാഈലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥ ഇന്ത്യയുള്‍പ്പെടെ  ലോകരാഷ്ട്രങ്ങളെ മുഴുവന്‍ ബാധിക്കുന്ന വിധത്തിലുള്ള ഊര്‍ജ യുദ്ധമായി വ്യാപിക്കുന്നു. ഇറാനിലെ ഏറ്റവും സമ്പന്നമായ സൗത്ത് പാര്‍സ് വാതകപ്പാടം ഇസ്റാഈല്‍ ആക്രമിച്ചതിന് പ്രതികാരമായി, ഗള്‍ഫ് മേഖലയിലെ പ്രധാന എണ്ണ, വാതക കേന്ദ്രങ്ങളെയും കടല്‍പാതകളെയും ഇറാന്‍ ലക്ഷ്യമിട്ടതാണ് ആഗോള സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന തലത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സുപ്രധാന ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തി. ഖത്തറിലെ പ്രധാന എല്‍.എന്‍.ജി പ്ലാന്റായ റാസ് ലഫാന്‍, സഊദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ എന്നിവയാണ് ഇറാന്‍ ആക്രമിച്ചത്. ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനുള്ളില്‍ വ്യാപക ആക്രമണങ്ങളാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട്ചെയ്തത്. തലസ്ഥാനമായ റിയാദിലെ ജനവാസ കേന്ദ്രത്തില്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് നാല് പേര്‍ക്ക് പരുക്കേറ്റതായും നാശനഷ്ടങ്ങള്‍ ഉണ്ടായതായും സഊദി അറിയിച്ചു. ഇന്നലെ പുലര്‍ച്ചെയോടെ നഗരത്തെ നടുക്കി ഒന്നിലധികം സ്ഫോടനങ്ങളും ഉണ്ടായി. റിയാദിന് മുകളില്‍ കുറഞ്ഞത് നാല് വലിയ സ്ഫോടന ശബ്ദങ്ങളെങ്കിലും കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. യു.എ.ഇയിലും ഖത്തറിലും സമാനമായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തെങ്കിലും എവിടെയും ആളപായമില്ല.

യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ്, മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്നലെ റിയാദില്‍ നടന്നിരുന്നു. ആക്രമണം അവസാനിപ്പിക്കാന്‍ യോഗം ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇറാനുമായി യുദ്ധത്തിന് താല്‍പര്യമില്ലെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അറിയിച്ചു. 

ഇസ്റാഈല്‍ ആക്രമണത്തിന് ഗള്‍ഫിലെ ഊര്‍ജകേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന് പറയുകയും മണിക്കൂറുകള്‍ക്കകം ഇറാന്‍ ആക്രമണം നടത്തുകയും ചെയ്തതിന് പിന്നാലെ, ഇനി ഇറാന്റെ എണ്ണപ്പാടങ്ങളെ ലക്ഷ്യമിടരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്റാഈലിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേര്‍ക്കുണ്ടായ ആക്രമണം തങ്ങളുടെ അറിവോടെയല്ലെന്നും ഇക്കാര്യത്തില്‍ അമേരിക്കയ്ക്കോ ഖത്തറിനോ പങ്കുമില്ലെന്നും ട്രംപ് അറിയിച്ചു.

 

A spokesperson of the Islamic Revolutionary Guard Corps was killed in an attack reportedly carried out by the United States and Israel. The incident marks a significant escalation in tensions in the region, raising concerns over further instability in Middle East. Details surrounding the attack are still emerging as the situation continues to develop.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  a day ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  a day ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  a day ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a day ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  a day ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  a day ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  a day ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  a day ago