HOME
DETAILS

ജോലി സമ്മര്‍ദ്ദം? കാസര്‍കോട് പുഴയില്‍ അവശനിലയില്‍ കണ്ടെത്തിയ ബി.എല്‍.ഒ മരിച്ചു

  
Web Desk
March 21, 2026 | 6:53 AM

blo-found-unconscious-in-kasaragod-river-dies-suspected-work-pressure

കാസര്‍കോട്: കാസര്‍കോട് മൊഗ്രാല്‍ കടവത്ത് പുഴയില്‍ അവശനിലയില്‍ കണ്ടെത്തിയ ബി.എല്‍.ഒ മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്. കടുത്ത ജോലി സമ്മര്‍ദ്ദം മൂലം സവാദ് ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 

മൊഗ്രാല്‍ പുത്തൂര്‍ ഒന്നാം ബൂത്ത് ബി.എല്‍.ഒ ആണ്. രാവിലെ ഏഴ് മണിയോടെയാണ് സവാദ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. നാട്ടുകാരും അയല്‍ക്കാരും നടത്തിയ തെരച്ചില്‍ കടവത്ത് പുഴയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. മൊഗ്രാല്‍ പാലത്തിന് മുകളില്‍ തന്റെ ബൈക്ക് നിര്‍ത്തിവെച്ച ശേഷം സവാദ് പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

 ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. 

 

A Booth Level Officer (BLO) who was found unconscious in a river in Kasaragod has died. The incident has raised concerns, with initial reports suggesting possible work-related stress as a contributing factor.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  14 hours ago
No Image

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ബസ് സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു

oman
  •  14 hours ago
No Image

പാലക്കാട് ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  15 hours ago
No Image

വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; നടുക്കുന്ന കണക്കുകളുമായി ഐക്യരാഷ്ട്രസഭ

International
  •  16 hours ago
No Image

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പടക്കം വീണ് കാറിന് തീപിടിച്ചു

Kerala
  •  16 hours ago
No Image

കനത്ത മഴക്ക് പിന്നാലെ ഒമാനില്‍ ഡാമുകള്‍ നിറഞ്ഞു; ജലശേഖരണത്തില്‍ വലിയ വര്‍ധന

oman
  •  16 hours ago
No Image

'ബ്രിട്ടൻ സുരക്ഷിതമാണ്, ആശങ്ക വേണ്ട'; ഇറാന്റെ മിസൈൽ പ്രഹരശേഷിയെക്കുറിച്ചുള്ള ഇസ്റാഈൽ വാദം തള്ളി സ്റ്റീവ് റീഡ്

International
  •  17 hours ago
No Image

ഇറാന്റെ പ്രകോപനം ജിസിസി രാജ്യങ്ങളെ കൂടുതൽ ഒന്നിപ്പിക്കുന്നു; സഖ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുമെന്ന് അൻവർ ഗർഗാഷ്

uae
  •  16 hours ago
No Image

വോട്ടർ പട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; ഇത്തവണ വോട്ട് മാർച്ച് 15ന് മുമ്പായി അപേക്ഷിച്ചവർക്ക് മാത്രം

Kerala
  •  17 hours ago
No Image

യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരും; ജാ​ഗ്രതാനിർദ്ദേശവുമായി അധികൃതർ

uae
  •  17 hours ago