HOME
DETAILS

കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ റോയല്‍ ഹോസ്പിറ്റല്‍ അപ്പോയിമെന്റുകള്‍ മാറ്റിവെച്ചു; അടിയന്തര സേവനങ്ങള്‍ തുടരും

  
March 24, 2026 | 12:12 PM

oman royal hospital appoinments postponed heavy rain emergency services

 

 

മസ്‌കത്ത്: ഒമാനില്‍ മാറിക്കൊണ്ടിരിക്കുന്ന മോശം കാലാവസ്ഥ കാലാവസ്ഥയും ശക്തമായ മഴ മുന്നറിയിപ്പുകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മസ്‌കത്തിലെ റോയല്‍ ഹോസ്പിറ്റല്‍ നിശ്ചയിച്ചിരുന്ന അപ്പോയിന്റ്‌മെന്റുകള്‍ താല്‍ക്കാലികമായി മാറ്റിവെച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികളും ആരോഗ്യപ്രവര്‍ത്തകരും സുരക്ഷിതരാകണമെന്ന മുന്‍കരുതലിന്റെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയും ഇടിയോടും മിന്നലോടും കൂടിയ കാലാവസ്ഥയും അനുഭവപ്പെട്ടിരുന്നു. ചില പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ യാത്രകള്‍ സങ്കീര്‍ണമാകാന്‍ ഇടയുണ്ടായി. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലെ (ഒ.പി.ഡി) അപ്പോയിന്റ്‌മെന്റുകള്‍ മാറ്റിവെക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്.

മഴയും ശക്തമായ കാറ്റും തുടരാനിടയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമായി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും, പ്രത്യേകിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കാതിരിക്കാനും പൊതുജനങ്ങള്‍ക്ക് മുമ്പേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രിയിലേക്ക് ദൂരം യാത്ര ചെയ്യേണ്ടി വരുന്ന രോഗികള്‍ക്ക് ഇത് കൂടുതല്‍ പ്രയാസമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലായി അപ്പോയിന്റ്‌മെന്റുകള്‍ മാറ്റിവെച്ചതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ആശുപത്രിയിലെ അടിയന്തര സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ചികിത്സാ സംവിധാനങ്ങള്‍ സാധാരണ നിലയില്‍ തുടരുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. എമര്‍ജന്‍സി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും, അത്യാവശ്യ ചികിത്സകള്‍ക്ക് യാതൊരു തടസവും ഉണ്ടാകില്ലെന്നും അറിയിച്ചു. ഇന്‍പേഷ്യന്റ് സേവനങ്ങളും തുടരുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

മാറ്റിവെച്ച അപ്പോയിന്റ്‌മെന്റുകള്‍ക്ക് പുതിയ തീയതികള്‍ നിശ്ചയിക്കുന്നതിനായി ബന്ധപ്പെട്ട രോഗികളുമായി നേരിട്ട് ബന്ധപ്പെടുമെന്നും, ആവശ്യമെങ്കില്‍ ഫോണ്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രോഗികള്‍ അനാവശ്യമായി ആശുപത്രിയിലെത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കി.

ഇതിനിടെ, ഒമാനിലെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളും മറ്റ് അടിയന്തര സേവനങ്ങളും സജ്ജമായി പ്രവര്‍ത്തിച്ചുവരികയാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ നിരീക്ഷണം ശക്തമാക്കിയതായും, അപകട സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ സമാന സാഹചര്യങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇത്തവണ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പ്രത്യേകിച്ച് മഴക്കാലത്ത് വാദികള്‍ കടക്കാന്‍ ശ്രമിക്കാതിരിക്കുക, വെള്ളം നിറഞ്ഞ റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ പാലിക്കുക തുടങ്ങിയ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഗൗരവമായി കാണുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിതമായി പ്രവര്‍ത്തിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Oman’s Royal Hospital has postponed scheduled appointments due to heavy rain and unstable weather conditions. Authorities confirmed that emergency services will continue without interruption, while patients will be informed about rescheduled dates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ നേതൃമാറ്റത്തിൽ ഇന്ന് നിർണായകം; സിദ്ധരാമയ്യ രാജിവെച്ചു, ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും

National
  •  9 days ago
No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  10 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  10 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  10 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  10 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  10 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  10 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  10 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  10 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  10 days ago