HOME
DETAILS
MAL
ഗംഗാനദിയില്‍ ബോട്ട് മുങ്ങി അപകടം; രണ്ട് മരണം, നിരവധി പേരെ കാണാനില്ല
Web Desk
May 28, 2026 | 7:11 AM
പാറ്റ്ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വ്യാഴാഴ്ച പാറ്റ്ന ജില്ലയിലെ ബാര്‍ഹ് സബ് ഡിവിഷനിലെ ഉമാനാഥ് ഗംഗാ ഘട്ടിലാണ് സംഭവം. ഏകദേശം 15 പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം.
ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. ശക്തമായ കാറ്റിനെ തുടര്‍ന്ന് ചെറിയ ബോട്ട് ബാലന്‍സ് നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
സമീപവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍പ്പെട്ടവരില്‍ ചിലരെ ഇവര്‍ മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുത്തിയിരുന്നു. കുറഞ്ഞത് അഞ്ച് പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."