HOME
DETAILS

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കര്‍ണാടകയില്‍ നേതൃമാറ്റം; അനുഗ്രഹം വാങ്ങി മുഖ്യമന്ത്രിയാവാന്‍ ഡി.കെ

  
Web Desk
May 28, 2026 | 7:25 AM

siddaramaiah-resigns-dk-shivakumar-set-to-become-karnataka-chief-minister

ബംഗളുരു: മുഖ്യമന്ത്രിപദം രാജിവെക്കുകയാണെന്ന് മന്ത്രിസഭാംഗങ്ങളെ അറിയിച്ച് കെ.സിദ്ധരാമയ്യ. ഔദ്യോഗിക വസതിയായ കാവേരിയില്‍ ഒരുക്കിയ പ്രഭാത ഭക്ഷണ വിരുന്നിനിടെയാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.

രാജി സമര്‍പ്പിക്കുന്നതിനായി സിദ്ധരാമയ്യ ഉച്ചയ്ക്ക് ശേഷം ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. സിദ്ധരാമയ്യ രാജിനല്‍കിയാല്‍ നാളെ നിയമസഭാ കക്ഷിയോഗം വിളിച്ചു ചേര്‍ത്ത് ഡി.കെ ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കാനാണ് നീക്കം. അങ്ങനെയെങ്കില്‍, അടുത്ത ആഴ്ച ആദ്യംതന്നെ പുതിയ മന്ത്രിസഭയുടെ സ്ത്യപ്രതിജ്ഞ ഉണ്ടായേക്കും. അതേസമയം, 

ചൊവ്വാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ സ്ഥാനമൊഴിയാന്‍  സിദ്ധരാമയ്യ സമ്മതമറിയിച്ചതായാണ് വിവരം. അധികാര കൈമാറ്റ ധാരണ നടപ്പിലാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം താന്‍ സ്വീകരിക്കുന്നതായി ഡല്‍ഹിയില്‍ നിന്ന് തിരികെ ബംഗളൂരുവിലെത്തിയ സിദ്ധരാമയ്യ അടുത്ത നേതാക്കളോട് വ്യക്തമാക്കിയതായാണ് സൂചന. രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്ന പക്ഷം മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് നേരത്തെ താന്‍ വ്യക്തമാക്കിയതാണെന്നും ഇപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതിനാല്‍ സ്ഥാനമൊഴിയുകയാണെന്നും സിദ്ധരാമയ്യ അറിയിച്ചു. 

2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയ  ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും അവകാശവാദമുന്നയിച്ചിരുന്നു. തുടര്‍ന്ന് തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച രണ്ടര വര്‍ഷം വീതമുള്ള അധികാര പങ്കിടല്‍ ധാരണ പ്രകാരമാണ് ഇപ്പോള്‍ സിദ്ധരാമയ്യ പദവി ഒഴിയുന്നതും പകരം ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നതും.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാകുന്ന സിദ്ധരാമയ്യയെ രാജ്യസഭാംഗമാക്കി ദേശീയ രാഷ്ട്രീയത്തില്‍ സുപ്രധാന പദവിയില്‍ അവരോധിക്കാന്‍ നേതൃത്വം ആഗ്രഹിക്കുന്നതായി വിവരമുണ്ട്. രാജ്യസഭാ സീറ്റില്‍ താല്‍പര്യമില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് പദവി, മകനും നിയമനിര്‍മാണ കൗണ്‍സില്‍ അംഗവുമായ യതീന്ദ്രയ്ക്ക് മന്ത്രി പദവി തുടങ്ങിയ വാഗ്ദാനവും നല്‍കിയതായാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  11 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  11 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  11 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  11 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  11 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  11 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  11 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  11 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  11 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  11 days ago