HOME
DETAILS

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം: രണ്ട് പേര്‍ കൂടി പിടിയില്‍

  
Web Desk
May 28, 2026 | 5:25 AM

ed-officials-attack-case-two-more-arreste

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. അനില്‍കുമാര്‍, കിരണ്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഇഡി റെയ്ഡിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ആക്രമിച്ചതായി എഫ.്‌ഐ.ആറില്‍ പറയുന്നു. ''കൊല്ലെടാ'' എന്ന് ആക്രോശിച്ച് ആക്രമണം നടത്തിയ സംഘം വടികള്‍ ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥനെ പരുക്കേല്‍പ്പിക്കുകയും കാര്‍ ഡ്രൈവറെ ഇഷ്ടിക കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു.

സംഭവം തടയാന്‍ ശ്രമിച്ച പൊലിസ്, സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കുനേരെയും വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമണമുണ്ടായതായി എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്. ഇഡി സെര്‍ച്ച് ടീമും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ച മൂന്ന് വാഹനങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നത്.

തിരുവനന്തപുരത്ത് നടന്ന ആക്രമണം ആസൂത്രിതമാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. യാതൊരു പ്രകോപനവുമില്ലാതെ ഇരുമ്പ് ദണ്ഡുകളും ഇഷ്ടികകളും ഉപയോഗിച്ച് വാഹനങ്ങള്‍ ആക്രമിച്ചതും ചിലര്‍ മുന്‍കൂട്ടി ഗൂഢാലോചന നടത്തിയതായും ഇഡി ആരോപിക്കുന്നു. ആക്രമണം സ്വാഭാവിക പ്രതികരണമല്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

 

Two more people have been arrested in connection with the attack on officials of the Enforcement Directorate. The case is being investigated intensively, with authorities continuing efforts to identify others involved in the incident. The attack on ED personnel had triggered serious concern over the safety of investigating officers during official operations.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  4 days ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  4 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  4 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  4 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  4 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  4 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  4 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  4 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  4 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  4 days ago