HOME
DETAILS

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

  
Web Desk
May 28, 2026 | 12:38 PM

Karnataka CM Siddaramaiah submitted his resignation to Prabhu Shankar

ബം​ഗളൂരു: രാജിവെച്ച് ‍കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ഇനി ഡി. കെ ശിവകുമാറാകും പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കും. ഇന്ന് വൈകീട്ടോടെ ലോക് ഭവനിൽ എത്തി ഗവർണറുടെ ഓഫീസിൽ രാജിക്കത്ത് നൽകി.ഇന്ന് രാത്രി ബെംഗളൂരുവിലെത്തുന്ന ഗവർണർ താവർചന്ദ് ഗഹ്ലോത് രാജിക്കത്ത് സ്വീകരിക്കും. രാജ്യസഭയിലേക്ക് ഇല്ലെന്നും എംഎൽഎ ആയി തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നേതൃത്വത്തിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

തന്നെ രണ്ടുതവണ മുഖ്യമന്ത്രിയാക്കി, പ്രതിപക്ഷ നേതാവാക്കി ഇതിനെല്ലാം ഹൈക്കമാന്റിനോട് നന്ദിയുണ്ട്. 2006 മുതലാണ് താൻ കോൺഗ്രസിൽ ചേർന്നത്. അന്നുമുതൽ എല്ലാ പിന്തുണയും നൽകി ചേർത്ത് പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'കർണാടകയിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് രണ്ട് തവണ അവസരം ലഭിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും നന്ദി പറയുന്നു. അടുത്ത മുഖ്യമന്ത്രിക്കായി വഴിയൊരുക്കുകയാണ്. ഭരണഘടനയാണ് എന്റെ മതം. ഒരിക്കലും അധികാരത്തിന്റെയോ പണത്തിന്റെയോ പിറകെ പോയിട്ടില്ല' -സിദ്ധരാമയ്യ പറഞ്ഞു.

കർണാടകയിൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തിനായി തർക്കമുണ്ടായിരുന്നു. അന്ന് രണ്ടര വർഷം ഫോർമുലയിലാണ് തർക്കം അവസാനിപ്പിച്ചത്. സിദ്ധരാമയ്യ മൂന്നാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞദിവസം ഇരു നേതാക്കളെയും ഡൽഹിയിൽ വിളിച്ച ചർച്ചയിലാണ് അന്തിമതീരുമാനം ഉണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു; 19,000 ഫയലുകള്‍ ഡാര്‍ക്ക് വെബില്‍, സുരക്ഷാവീഴ്ച സ്ഥിരീകരിച്ച് റിലയന്‍സ്

Kerala
  •  5 days ago
No Image

ഇ20 ഇന്ധനം വില്ലനായി; രാജ്യത്തെ ആദ്യ വിധിയില്‍ വാഹന ഉടമയ്ക്ക് അനുകൂലമായി കോടതി ഉത്തരവ്

National
  •  5 days ago
No Image

അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് ഇന്ന് എതിരാളി! ലോകകപ്പ് ഫൈനലിൽ മെസ്സിയും യമാലും നേർക്കുനേർ; കാൽപന്തിലെ കാവ്യനീതി

Football
  •  5 days ago
No Image

ബ്രസീലിന്റെ ഇതിഹാസ റെക്കോർഡിന് ചെക്ക് വെച്ച് മെസ്സിപ്പട; ഒറ്റ വിജയത്തിൽ ഇനി കീരിടവും ചരിത്ര റെക്കോർഡും തൂക്കാം

Football
  •  5 days ago
No Image

ഇംഗ്ലണ്ടിനെ ചതിച്ചതോ റഫറി? ആദ്യ 10 മിനിറ്റിൽ റെക്കോർഡ് ഫൗളുകൾ, എന്നിട്ടും കാർഡില്ല! അർജന്റീനയുടെ കടുത്ത കളിക്ക് കണ്ണടച്ച് എൽഫാത്ത്; സെമിയിൽ കനത്ത വിവാദം

Football
  •  5 days ago
No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  5 days ago
No Image

പിക്കാക്സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്; ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

International
  •  5 days ago
No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  5 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  5 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  5 days ago