സഊദി-ഫ്രഞ്ച് പ്രതിരോധ മന്ത്രിമാർ റിയാദിൽ കൂടിക്കാഴ്ച നടത്തി; പ്രതിരോധ സഹകരണം ശക്തമാക്കും
റിയാദ്: സഊദി അറേബ്യൻ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, ഫ്രഞ്ച് സായുധ സേനാ മന്ത്രി കാതറിൻ വൗട്രിനുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, സഹകരണം എന്നിവ ശക്തമാക്കാനുള്ള വഴികൾ ഇരുനേതാക്കാളും ചർച്ച ചെയ്തു. ഒപ്പം മേഖലയിലെ നിലവിലെ സാഹചര്യങ്ങളും പ്രത്യാഘാതങ്ങളും വിലയിരുത്തി.
രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഒരുപോലെ അപലപിച്ചു. സഊദി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ ഫയ്യാദ് അൽ റുവൈലി, പ്രതിരോധ അസിസ്റ്റന്റ് മന്ത്രി ഡോ. ഖാലിദ് അൽ ബയാരി, ഇൻ്റലിജൻസ് അഫയേഴ്സ് ഉപദേഷ്ടാവ് ഹിഷാം ബിൻ അബ്ദുൽ അസീസ് ബിൻ സെയ്ഫ്, സഊദിയിലെ ഫ്രഞ്ച് അംബാസഡർ പാട്രിക് മൈസൺനേവ്, മിലിട്ടറി ക്യാബിനറ്റ് മേധാവി ലെഫ്റ്റനന്റ് ജനറൽ ജാക്വസ് ഫയാർഡ് എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
Saudi Defense Minister Prince Khalid bin Salman met French Armed Forces Minister Catherine Vautrin in Riyadh to discuss bilateral defense ties and regional security. Both nations condemned repeated Iranian attacks on the Kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."