HOME
DETAILS

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സലാം എയര്‍ പല റൂട്ടുകളിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

  
Web Desk
April 02, 2026 | 2:30 PM

salam air suspends flights middle east security concerns

 

 

മസ്‌കത്ത്: ഒമാനിലേ ലോകോസ്റ്റ് എയര്‍ലൈന്‍ സലാംഎയര്‍ വിവിധ രാജ്യങ്ങളിലേക്കുള്ള ചില വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയും ചില രാജ്യങ്ങളുടെ വ്യോമപാത നിയന്ത്രണങ്ങളും പശ്ചാത്തലമായാണ് ഈ തീരുമാനം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി സ്വീകരിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു.

വ്യോമപാതങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ചില പ്രധാന റൂട്ടുകളില്‍ സര്‍വീസുകള്‍ സാധാരണ രീതിയില്‍ നടത്തുന്നത് പ്രായോഗികമല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ദീര്‍ഘകാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. കൂടാതെ ഇറാക്ക്, ലെബനന്‍, കുവൈത്ത്, ഖത്തര്‍, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിയതായി അറിയിച്ചിട്ടുണ്ട്. മുന്‍പ് കുറച്ച് ദിവസങ്ങള്‍ക്കായി മാത്രം നിര്‍ത്തിയ സര്‍വീസുകള്‍ പിന്നീട് നീട്ടിയതാണ് ശ്രദ്ധേയമായത്.

സര്‍വീസ് റദ്ദാക്കലിനെ തുടര്‍ന്ന് യാത്രക്കാരില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ബുക്കിംഗ് ചെയ്തിരിക്കുന്ന യാത്രക്കാര്‍ യാത്രയ്ക്ക് മുന്‍പ് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് നിര്‍ബന്ധമായും പരിശോധിക്കണമെന്ന് സലാംഎയര്‍ നിര്‍ദ്ദേശിച്ചു. റദ്ദാക്കിയ സര്‍വീസുകള്‍ക്കായി പുനര്‍ക്രമീകരണം, റിഫണ്ട്, അല്ലെങ്കില്‍ മറ്റു മാര്‍ഗങ്ങളിലൂടെ യാത്ര സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്ഥിതിഗതികള്‍ അടുത്തുനിന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സുരക്ഷാ സാഹചര്യത്തില്‍ പുരോഗതി ഉണ്ടായാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനം കൈക്കൊള്ളുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്ക് സമയബന്ധിതമായി വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി അപ്‌ഡേറ്റുകള്‍ നല്‍കുന്നതായും അറിയിച്ചു.

മിഡില്‍ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങള്‍ വ്യോമഗതാഗത മേഖലയില്‍ വലിയ ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, പല അന്താരാഷ്ട്ര എയര്‍ലൈന്‍സുകളും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

 

SalamAir suspends multiple flights across the Middle East due to airspace restrictions and rising regional tensions. Passengers advised to check booking status.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  4 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  4 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  4 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  4 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  4 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  4 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  4 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  4 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  4 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  4 days ago