HOME
DETAILS

നൂര്‍ബിനയ്ക്ക് മുസ് ലിം ലീഗിന്റെ നോട്ടിസ്,  പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടത്; നൂര്‍ബിനയുടേത് കടുത്ത അച്ചടക്ക ലംഘനം

  
April 02, 2026 | 11:30 AM

muslim-league-notice-to-noorbina-discipline-violation-media-statement-row

കാസര്‍കോട്: മുസ് ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച നൂര്‍ബിന റഷീദിന് വിശദീകരണം ചോദിച്ച് നോട്ടിസ് അയച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. നൂര്‍ബിന തെറ്റ് തിരുത്തുമെന്നാണ് വിശ്വാസം ഇല്ലെങ്കില്‍ വിശദീകരണം ചോദിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ അവര്‍ പറയേണ്ടത് പാര്‍ട്ടിയോടായിരുന്നു. മാധ്യമങ്ങളോടല്ല പറയേണ്ടിയിരുന്നത്. കടുത്ത അച്ചടക്ക ലംഘനമാണ് നൂര്‍ബിന നടത്തിയത്. വനിതാ ലീഗിന്റെ പൊതു നിലപാട് ഇതല്ല, അത് പറയേണ്ടത് സംസ്ഥാന കമ്മിറ്റിയോ ദേശീയ കമ്മിറ്റിയോ ആണെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ അവര്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ പാലിക്കേണ്ടതായ ചില അച്ചടക്കങ്ങളുണ്ട്. അത് പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ പിന്തുണ വേണോ പുറത്തു നിന്നുള്ളവരുടെ വേണോയെന്ന് നൂര്‍ബിന തീരുമാനിക്കട്ടെയെന്നും സലാം പറഞ്ഞു. 

ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയും പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് നൂര്‍ബിന സ്ഥാനം രാജിവെച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  8 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  8 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  8 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  8 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  8 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  8 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  8 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  8 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  8 days ago