HOME
DETAILS

അവന്റെ ക്യാപ്റ്റൻസി റെക്കോർഡ് മികച്ചതല്ല: സുബ്രമണ്യം ബദരീനാഥ്

  
April 02, 2026 | 2:15 PM

His captaincy record is not good Subramaniam Badrinath

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ തോൽവിക്ക് പിന്നാലെ സിഎസ്കെ നായകൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുബ്രമണ്യം ബദരീനാഥ്. ഗെയ്ക്‌വാദിന്റെ ക്യാപ്റ്റൻസി ഒരു വലിയ ചോദ്യ ചിഹ്നമാണെന്നാണ് ബദരീനാഥ് പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിയിരിക്കുന്നു മുൻ ഇന്ത്യൻ താരം.  

''അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ഒരു വലിയ ചോദ്യചിഹ്നമാണ്. കഴിഞ്ഞ മത്സരത്തിൽ ടീമിന്റെ ഊർജം വളരെ കുറവായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങളും സംശയകരമാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി റെക്കോർഡും മികച്ചതല്ല'' സുബ്രമണ്യം ബദരീനാഥ് പറഞ്ഞു. 

ആദ്യ മത്സരത്തിൽ രാജസ്ഥാൻ എട്ട് വിക്കറ്റുകൾക്കാണ് ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തിയത്. രാജസ്ഥാന്റെ തട്ടകമായ ബർസപാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 19.4 ഓവറിൽ 127 റൺസിനാണ് രാജസ്ഥാൻ എറിഞ്ഞു വീഴ്ത്തിയത്. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു. 

അർദ്ധ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് രാജസ്ഥാൻ ചെന്നൈയെ തകർത്തത്. മത്സരത്തിൽ 17 പന്തിൽ 52 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. 36 പന്തിൽ 38 റൺസ് നേടി യശ്വസി ജെയ്‌സ്വാളും രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായി. 

രാജസ്ഥാന്റെ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നന്ദ്രേ ബർഗർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബ്രിജേഷ് ശർമ്മ, സന്ദീപ് ശർമ്മ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടിയപ്പോൾ ചെന്നൈ ബാറ്റിംഗ് നിര തകരുകയായിരുന്നു. 

ചെന്നൈക്കായി 36 പന്തിൽ 43 റൺസ് നേടി ജാമി ഓവർട്ടൻ ടോപ് സ്കോററായി. കാർത്തിക് ശർമ്മ 18 റൺസും സർഫറാസ് ഖാൻ 17 റൺസും നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തി. സിഎസ്കെക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം സഞ്ജു സാംസൺ ആറ് റൺസാണ് നേടിയത്. 

Former Indian cricketer Subramaniam Badrinath has spoken about CSK captain Rituraj Gaekwad's captaincy after Chennai Super Kings' first defeat in the IPL. Badrinath said that Gaekwad's captaincy is a big question mark.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Kerala
  •  7 days ago
No Image

20 ബോഗികള്‍, 1452 ആളുകള്‍; കേന്ദ്രത്തിനെതിരായ സമരത്തിന് ഡല്‍ഹിയില്‍ പോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സി.പി.ഐ

Kerala
  •  7 days ago
No Image

സുപ്രഭാതം പ്രചരണ കാംപയിൻ: സഊദിയിൽ തുടക്കമായി

Saudi-arabia
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  7 days ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  7 days ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  7 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  7 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  7 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  7 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  7 days ago