അഗ്നിബാധയിൽ നിന്ന് കുടുംബത്തെ രക്ഷിച്ച് സഊദി യുവതി; പ്രശംസിച്ച് നജ്‌റാൻ അമീർ
നജ്‌റാൻ: നജ്‌റാൻ നഗരത്തിലുണ്ടായ തീപിടിത്തത്തിൽ സ്വന്തം ജീവൻ പണയംവച്ച് ഒരു കുടുംബത്തെ രക്ഷപ്പെടുത്തിയ സഊദി യുവതി സമാ ബിന്ത് സൗദ് അൽ-ദോസരിക്ക് ഔദ്യോഗിക ആദരം നൽകി. സമായുടെ ധീരതയെ നജ്‌റാൻ അമീർ പ്രിൻസ് ജലാവി ബിൻ അബ്ദുൽ അസീസ് പ്രശംസിച്ചു. നജ്‌റാനിലെ അമീർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു പ്രശംസ. സമായുടെ കൃത്യമായ ഇടപെടൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാനും സ്വത്തുക്കൾ നശിക്കുന്നത് തടയാനും സഹായിച്ചതായി അധികൃതർ വ്യക്തമാക്കി.
ഈ ധീരതയിൽ താൻ അഭിമാനിക്കുന്നുവെന്ന് പ്രിൻസ് ജലാവി പറഞ്ഞു. പൗരന്മാർ തമ്മിലുള്ള ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങളാണ് ഈ സംഭവത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നജ്‌റാൻ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നവാഫ് അൽ-ഒതൈബി, സമായുടെ പിതാവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
The Emir of Najran, Prince Jalawi bin Abdulaziz, honored Samah bint Saud Al-Dossari for her heroic act of rescuing a family from a house fire in Najran city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."