HOME
DETAILS

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

  
March 31, 2026 | 6:57 AM

stampede at nalanda temple in bihar leaves eight dead

പട്ന: ബീഹാറിലെ നളന്ദ ശീതള ദേവീ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിച്ചു, പത്തിലേറെ പേർക്ക് പരുക്കേറ്റു. മരിച്ച എട്ട് പേരും സ്ത്രീകളാണ്. ചൈത്ര മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയായതിനാൽ വൻതോതിൽ ഭക്തരെത്തിയതാണ് അപകടത്തിന് കാരണമായത്. 

അപകടവിവരമറിഞ്ഞ ഉടൻ പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം, ക്ഷേത്രത്തിനകത്ത് തിങ്ങിനിറഞ്ഞ ഭക്തരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ബീഹാർ സർക്കാർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ക്ഷേത്രത്തിലെ സാഹചര്യം സാധാരണ നിലയിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, സ്ഥിതിഗതികൾ വിലയിരുത്താൻ പട്ന കമ്മീഷണറെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

നളന്ദയിലുണ്ടായ ദുരന്തം അത്യന്തം വേദനാജനകമാണെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എക്‌സിൽ (X) കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സിൽ എഴുതി.

sgdhfgj.jpg

അതേസമയം, കഴിഞ്ഞ വർഷം ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലും തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചിരുന്നു. ഏകാദശി നാളിൽ ഭക്തർ അനിയന്ത്രിതമായി തടിച്ചുകൂടിയതാണ് അന്ന് ദുരന്തത്തിന് വഴിവെച്ചത്.

At least eight women were killed and over ten others injured in a stampede at the Sheetala Devi temple in Nalanda, Bihar. The incident occurred due to heavy crowding as a large number of devotees gathered on the last Tuesday of the Chaitra month, leading to chaos and a tragic crush.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  2 hours ago
No Image

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾക്ക് നിയമപരമായ ബാധ്യതയില്ല; ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി

National
  •  2 hours ago
No Image

റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍; പുതിയ റീഫണ്ട് നിയമം, വന്ദേ ഭാരത് സ്ലീപ്പറും ഹൈഡ്രജന്‍ ട്രെയിനും വരുന്നു

National
  •  3 hours ago
No Image

'നേരിട്ടല്ല, ഫേസ്ബുക്കിൽ കാണാം'; സതീശന്റെ സംവാദ ക്ഷണം തള്ളി മുഖ്യമന്ത്രി; വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 hours ago
No Image

അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലാ അലർട്

Kerala
  •  3 hours ago
No Image

അവൻ എതിർ ടീമിൽ ഇല്ലാത്തതിൽ ഞാൻ സന്തോഷിക്കുന്നു: പരാഗ് 

Cricket
  •  3 hours ago
No Image

ബാങ്ക് ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ വാർഷിക വാടകയുടെ 100 ഇരട്ടി നഷ്ടപരിഹാരം; പാർലമെന്റിൽ വിശദീകരണവുമായി നിർമല സീതാരാമൻ

latest
  •  3 hours ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കിലും യുദ്ധം നിര്‍ത്താന്‍ ട്രംപ് സന്നദ്ധന്‍; സ്ഥിരീകരിച്ച് യു.എസ് മാധ്യമം

International
  •  3 hours ago
No Image

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 hours ago
No Image

രാജസ്ഥാന്റെ നായകനായി ചെന്നൈക്കൊപ്പം; ചരിത്രത്തിൽ മൂന്നാമനായി സഞ്ജു സാംസൺ

Cricket
  •  4 hours ago