HOME
DETAILS

അവൻ എതിർ ടീമിൽ ഇല്ലാത്തതിൽ ഞാൻ സന്തോഷിക്കുന്നു: പരാഗ് 

  
March 31, 2026 | 5:51 AM

riyan parag praises vaibhav suryavanshi performance against csk

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വേണ്ടി മിന്നും പ്രകടനം നടത്തിയ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ്. വൈഭവ് എതിർ ടീമിൽ അല്ലാത്തതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നാണ് പരാഗ് പറഞ്ഞത്. എങ്ങനെയാണ് വൈഭവിനെ ടീമിൽ മികച്ച മാനസികാവസ്ഥയിൽ നിലനിർത്തുന്നതെന്നതിനെക്കുറിച്ചും പരാഗ് സംസാരിച്ചു. 

''പുറത്തുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും കൂടുതൽ സമ്മർദ്ദം ചെലുത്തരുതെന്നനും ഞങ്ങൾ വൈഭവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നെറ്റ്സിൽ അവന് ആവശ്യത്തിന് ബാറ്റിംഗ് ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്. അവൻ എന്തെങ്കിലും കഴിക്കാൻ ഇഷ്ടപ്പെടുമ്പോൾ അതും ലഭ്യമാക്കും. അവൻ ബോൾ അടിക്കുന്നത് കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ട്. വൈഭവ് എതിർ ടീമിലില്ല ഞങ്ങളുടെ ടീമിൽ ആണെന്നതിൽ വളരെ സന്തോഷമുണ്ട്'' റിയാൻ പരാഗ് പറഞ്ഞു. 

ചെന്നൈ സൂപ്പർ കിങ്സിനെതിരെ 17 പന്തിൽ 52 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ അർദ്ധ സെഞ്ച്വറിയാണ് വൈഭവിന്റെ ബാറ്റിൽ നിന്നും പിറന്നത്. 15 പന്തിൽ നിന്നുമാണ് വൈഭവ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇത്ര പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ യൂസഫ് പത്താൻ, സുനിൽ നരെയ്ൻ, നിക്കോളാസ് പൂരൻ, ഫ്രസർ മക്ബഗർക് എന്നീ താരങ്ങൾക്കൊപ്പമാണ് വൈഭവ്.

14 പന്തുകളിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ കെഎൽ രാഹുൽ, പാറ്റ് കമ്മിൻസ്, റൊമാരിയോ ഷെഫേർഡ് എന്നിവരാണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 13 പന്തുകളിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ രാജസ്ഥാൻ താരം യശ്വസി ജെയ്‌സ്വാൾ ആണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്. 

മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കായിരുന്നു രാജസ്ഥാന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 19.4 ഓവറിൽ 127 റൺസിനാണ് രാജസ്ഥാൻ എറിഞ്ഞു വീഴ്ത്തിയത്. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്ക് ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ വാർഷിക വാടകയുടെ 100 ഇരട്ടി നഷ്ടപരിഹാരം; പാർലമെന്റിൽ വിശദീകരണവുമായി നിർമല സീതാരാമൻ

latest
  •  2 hours ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കിലും യുദ്ധം നിര്‍ത്താന്‍ ട്രംപ് സന്നദ്ധന്‍; സ്ഥിരീകരിച്ച് യു.എസ് മാധ്യമം

International
  •  2 hours ago
No Image

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

രാജസ്ഥാന്റെ നായകനായി ചെന്നൈക്കൊപ്പം; ചരിത്രത്തിൽ മൂന്നാമനായി സഞ്ജു സാംസൺ

Cricket
  •  3 hours ago
No Image

പീഡനപരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വി. വത്സനെതിരെ അന്വേഷണം ഊർജ്ജിതം; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala
  •  3 hours ago
No Image

ഇന്ധനലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രം; രണ്ട് എല്‍.പി.ജി കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക്

National
  •  3 hours ago
No Image

യു.എ.ഇയില്‍ സ്‌കൂളുകളിലെയും നഴ്‌സറികളിലെയും ഓണ്‍ലൈന്‍ പഠനം ഏപ്രില്‍ 17 വരെ നീട്ടി

uae
  •  4 hours ago
No Image

ജറൂസലമില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആരാധനകള്‍ക്ക് വിലക്ക്: ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍; പുറപ്പെടുവിച്ചത് ശക്തമായ പ്രസ്താവന

Saudi-arabia
  •  4 hours ago
No Image

615 കോടിയുടെ ആസ്തി, 220 കോടി ബാങ്ക് ബാലന്‍സ്; തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി വിജയ്

National
  •  4 hours ago
No Image

പിണറായി വിജയൻ മോദിയുടെ ഏകാധിപത്യശൈലി അനുകരിക്കുന്നു: ആഞ്ഞടിച്ച് സച്ചിൻ പൈലറ്റ്

Kerala
  •  4 hours ago