HOME
DETAILS

എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; കടുത്ത എതിര്‍പ്പുമായി പ്രതിപക്ഷവും സഭകളും

  
April 01, 2026 | 2:57 AM

FCRA amendment bill in parliament today opposition mounts strong protest

 

ന്യൂഡല്‍ഹി: വിവാദമായ വിദേശസംഭാവനാ നിയന്ത്രണനിയമ (എഫ്‌സിആര്‍എ) ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ക്രൈസ്തവസഭകള്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലുമായി മുന്നോട്ട് പോകുന്നത്. കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബില്‍ അവതരിപ്പിക്കുന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കിയേക്കും.

രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിദേശ ഫണ്ടുകളുടെ ദുരുപയോഗം തടയുന്നതിനുമാണ് ഭേദഗതിയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. വിദേശ ഫണ്ടിങില്‍ വ്യക്തമായ ക്രമീകരണം കൊണ്ടുവരുക. ബില്‍ ഏതെങ്കിലും പ്രത്യേക മതസംഘടനകളെ ലക്ഷ്യം വച്ചുള്ളതല്ലെന്നും രാജ്യതാത്പര്യത്തിനാണ് മുന്‍ഗണനയെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

ബില്ലിലെ വ്യവസ്ഥകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ചൂണ്ടിക്കാട്ടി. പുനഃപരിശോധന ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സമിതി കത്തയച്ചു.

പുതിയ നിയന്ത്രണങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ബില്‍ നിയമമായാല്‍ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ ഇടപെടാന്‍ കേരളത്തിലെ എംപിമാരോട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലും ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഭകളുടെ പിന്തുണയോടെ സഭയില്‍ ബില്ലിനെ ശക്തമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

 

 

The Central Government is set to introduce the FCRA Amendment Bill in the Lok Sabha today to regulate foreign funding, facing stiff resistance from the opposition and religious groups who claim it infringes on constitutional rights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുത്തു വരൂ... നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കുന്നു; യു.എസ് കരസേനയ്ക്കു മുന്നറിയിപ്പായി ഇറാന്‍ സൈന്യത്തിന്റെ വിഡിയോ

International
  •  2 hours ago
No Image

‘ചിലർ ബഹളത്തിന് തയ്യാറെടുത്ത് വന്നു’; വാർത്താസമ്മേളനത്തിലെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  2 hours ago
No Image

കേരളത്തിൽ കണ്ടാൽ മിണ്ടില്ല, തമിഴ്‌നാട്ടിൽ കണ്ടാൽ വിടില്ല; അരിവാൾ ചുറ്റികയും ഉദയസൂര്യനും കൈപ്പത്തിയും പിന്നെ പച്ചക്കൊടിയും; തമിഴ്‌നാട്ടിൽ ഒരു 'റെയിൻബോ' സഖ്യം!

National
  •  3 hours ago
No Image

അവിടെ പരസ്യമായി, ഇവിടെ രഹസ്യമായി: ബംഗാളിൽ എസ്.ഡി.പി.ഐ മത്സരിക്കുന്നത് സി.പി.എം സഖ്യത്തിൽ

National
  •  3 hours ago
No Image

ഊളമ്പാറ പ്രയോഗം: പരാതിക്ക് പിന്നിൽ സി.പി.എമ്മെന്ന് സലിം കുമാർ; അവർക്കല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയം?

Kerala
  •  3 hours ago
No Image

സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ കടന്നാക്രമിച്ച് രാഹുൽ; വടക്കൻ കേരളത്തെ ഇളക്കിമറിച്ച് യു.ഡി.എഫ് പര്യടനം

Kerala
  •  3 hours ago
No Image

വെള്ളാപ്പള്ളി നടേശൻ പ്രതിയായ കേസ്; മെയ് 20-നകം അന്വേഷണം പൂർത്തിയാക്കണം ഹൈക്കോടതി

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് 'വീട്ടിൽ വോട്ട്' പുരോഗമിക്കുന്നു; രണ്ടാം ദിനത്തിൽ 23,171 പേർ വോട്ട് രേഖപ്പെടുത്തി

Kerala
  •  3 hours ago
No Image

തൊണ്ടിമുതൽ കേസ്: ശിക്ഷാവിധി മരവിപ്പിക്കണം; ആന്റണി രാജു സുപ്രീംകോടതിയിൽ

Kerala
  •  3 hours ago
No Image

ഭരണത്തുടർച്ചയുണ്ടാകും, വർഗീയ കൂട്ടുകെട്ടുകളെ ജനങ്ങൾ തിരിച്ചറിയും: എം.വി ഗോവിന്ദൻ

Kerala
  •  3 hours ago