HOME
DETAILS

ജസീറ എയർവെയ്സിന്റെ പുതിയ സർവീസുകൾ: കേരളത്തിലേക്കും മംഗലാപുരത്തേക്കും കൂടുതൽ സർവീസുകൾ 

  
April 01, 2026 | 9:36 PM

jazeera airways new flights kerala mangaluru kuwait

 


കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ലോക്കോസ്റ്റ് എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍വെയ്‌സ് ഇന്ത്യയിലേക്കുള്ള സര്‍വീസ് വ്യാപിപ്പിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം, തിരുച്ചിറപ്പള്ളി എന്നീ നാല് നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴിയുള്ള കണക്റ്റിംഗ് സര്‍വീസുകളായിരിക്കും ഇവ.

ഏപ്രില്‍ 8 മുതല്‍ കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും. ഞായറാഴ്ചയും ബുധനാഴ്ചയും ഉള്‍പ്പെടെ ആഴ്ചയില്‍ രണ്ട് തവണ വിമാനങ്ങള്‍ സര്‍വീസ് നടത്തും. പിന്നാലെ ഏപ്രില്‍ 14 മുതല്‍ കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ ചൊവ്വയും വെള്ളിയാഴ്ചയും ആയി ക്രമീകരിച്ചിട്ടുണ്ട്.

അതേസമയം, ഏപ്രില്‍ 9 മുതല്‍ മംഗലാപുരത്തേക്കുള്ള സര്‍വീസുകള്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ആയിരിക്കും. തിരുച്ചിറപ്പള്ളിയിലേക്കുള്ള സര്‍വീസുകളുടെയും ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പുതിയ റൂട്ടുകള്‍ ആരംഭിക്കുന്നതോടെ കുവൈത്തില്‍ താമസിക്കുന്ന മലയാളികള്‍ക്കും ദക്ഷിണേന്ത്യന്‍ യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ യാത്രാ മാര്‍ഗങ്ങള്‍ ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് കേരളത്തെയും സമീപ പ്രദേശങ്ങളെയും ലക്ഷ്യമിട്ടുള്ള യാത്രകള്‍ക്ക് കൂടുതല്‍ ഓപ്ഷനുകളും സമയം ലാഭിക്കുന്ന കണക്റ്റിവിറ്റിയും ഇതിലൂടെ ഉറപ്പാക്കാനാകും.

 

Jazeera Airways announces new flight services from Kuwait to Kozhikode, Kannur, Mangaluru, and Trichy via Dammam, offering improved connectivity and more travel options for passengers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ആണവ നിയന്ത്രണ അതോറിറ്റിക്ക് പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിച്ച് പ്രസിഡന്റ്

uae
  •  5 days ago
No Image

ഒന്നരവര്‍ഷത്തെ പക, ഒടുവില്‍ ദാരുണാന്ത്യം; തിരുവനന്തപുരത്ത് 18 കാരനെ ചില്ലുകൂട്ടിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  5 days ago
No Image

നൂറുദിവസം കടന്ന് ഇറാൻ യുദ്ധം; ജനപിന്തുണ നേടാനാകാതെ ട്രംപ്; വൻ രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യത

International
  •  5 days ago
No Image

ഇന്ത്യ സഖ്യം ഇന്ന് ചേരും; വിള്ളലുകള്‍ക്കിടയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍

National
  •  5 days ago
No Image

ശക്തമായ കാറ്റില്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ കൂട്ടിയിടിച്ചു; ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് തകരാര്‍

National
  •  5 days ago
No Image

പണമടച്ചിട്ടും ബാങ്കുകൾ രേഖകൾ നൽകുന്നില്ല; കടാശ്വാസം കർഷകർക്ക് പൊല്ലാപ്പായി

Kerala
  •  5 days ago
No Image

ക്രമസമാധാന ചുമതല, പൊലിസ് ഘടനയിൽ മാറ്റമുണ്ടായേക്കും; സോണൽ ചുമതല വീണ്ടും എ.ഡി.ജി.പിമാർക്ക്; റേഞ്ചുകൾ ഐ.ജിമാരിലേക്ക് 

Kerala
  •  5 days ago
No Image

'അത് വ്യോമപാത അടച്ചതല്ല'; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി ഖത്തർ സിവിൽ ഏവിയേഷൻ

qatar
  •  5 days ago
No Image

കാൽപന്താരവത്തിൽ സുപ്രഭാതവും; സുപ്രഭാതം പ്രതിനിധി ഇന്ന് യു.എസിലേക്ക്

Football
  •  5 days ago
No Image

ജനനനിരക്കിൽ ഇടിവ്; ചരിത്രത്തിലാദ്യം; ജനസംഖ്യാ സ്ഥിരതാനിരക്കിനും താഴെയെത്തി

Kerala
  •  5 days ago