HOME
DETAILS

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

  
Web Desk
June 07, 2026 | 3:31 PM

matrimonial scam malayali kingpin of international cyber gang arrested in delhi

കൊച്ചി: മാട്രിമോണിയൽ സൈറ്റുകൾ വഴി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന അന്താരാഷ്ട്ര സൈബർ ക്രിമിനൽ സംഘത്തിലെ പ്രധാനി കൊച്ചി സിറ്റി പൊലിസിന്റെ പിടിയിലായി. പാലക്കാട് തൂത സ്വദേശി അബ്ദുറഹ്മാനെയാണ് ഡൽഹിയിൽ വെച്ച് പൊലിസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ ഡോക്ടറിൽ നിന്ന് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നിലവിൽ നടപടി. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മലപ്പുറം സ്വദേശി ഫൈസൽ, അരൂർ സ്വദേശി സൂരജ്, ആദിൽ എന്നിവരെ പൊലിസ് നേരത്തെ പിടികൂടിയിരുന്നു.

തട്ടിപ്പ് ചൈനീസ് സംഘത്തിന്റെ മേൽനോട്ടത്തിൽ; കംബോഡിയ കേന്ദ്രം

കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്നതും ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്നതുമായ വൻകിട സൈബർ മാഫിയയുടെ സജീവ പങ്കാളിയാണ് പിടിയിലായ അബ്ദുറഹ്മാനെന്ന് പൊലിസ് വ്യക്തമാക്കി. 2022 മുതൽ ഇയാൾ ഈ അന്താരാഷ്ട്ര സംഘത്തിനൊപ്പം പ്രവർത്തിച്ചുവരികയാണ്. മുൻപ് ലോൺ ആപ്പുകൾ, വ്യാജ ട്രേഡിങ് ആപ്പുകൾ എന്നിവ വഴി സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഇവരുടെ തട്ടിപ്പ്. എന്നാൽ, ഇത്തരം രീതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം ശക്തമായതോടെയാണ് സംഘം തട്ടിപ്പിനായി പുതിയ വഴി തിരഞ്ഞെടുത്തത്.

മാട്രിമോണിയൽ പ്രൊഫൈലുകൾ പുതിയ കെണി

മാട്രിമോണിയൽ സൈറ്റുകളിൽ യുവതികളുടെയോ യുവാക്കളുടെയോ പേരിൽ ആകർഷകമായ വ്യാജ പ്രൊഫൈലുകൾ നിർമിച്ചാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. തുടർന്ന് സന്ദേശങ്ങളിലൂടെ വിശ്വസ്തതയും സൗഹൃദവും സ്ഥാപിച്ചെടുക്കും. പരസ്പരം വിശ്വാസത്തിലാകുന്നതോടെ, 'ഭാവി സുരക്ഷിതമാക്കാം' എന്ന് വിശ്വസിപ്പിച്ച് വൻ ലാഭം വാഗ്ദാനം ചെയ്ത് വ്യാജ ട്രേഡിങ് ആപ്പുകളിൽ പണം നിക്ഷേപിക്കാൻ ഇരകളെ പ്രേരിപ്പിക്കുന്നതാണ് ഇവരുടെ പുതിയ തന്ത്രം.

ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം നേരിട്ട് ചൈനീസ് സംഘത്തിലേക്ക് പോവുകയല്ല ചെയ്യുന്നത്. പകരം ഇന്ത്യയിലെ വിവിധ ആളുകളുടെ പേരിൽ വ്യാജമായി നിർമിച്ച 'മ്യൂൾ' (Mule) ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം എത്തിക്കുന്നത്. ഇന്ത്യയിലുള്ള ഏജന്റുമാർ ഈ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ച ശേഷം, അത് ക്രിപ്റ്റോ കറൻസിയാക്കി മാറ്റി അന്താരാഷ്ട്ര സംഘത്തിന് കൈമാറുകയാണ് ചെയ്യുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള ആയിരത്തോളം വ്യാജ ബാങ്ക് അക്കൗണ്ടുകൾ പൊലിസ് ഇതിനോടകം കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

in a major breakthrough, the kochi city police arrested abdul rahman, a malayali mastermind of an international cyber fraud syndicate, from delhi. the gang, which is operated from cambodia and controlled by chinese nationals, shifted from loan apps to matrimonial sites to target victims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  5 hours ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  5 hours ago
No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  5 hours ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; പാര്‍ക്ക് ചെയ്ത കാറില്‍ 50കാരന്‍ മരിച്ച നിലയില്‍

Kerala
  •  6 hours ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  6 hours ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  6 hours ago
No Image

സമയക്രമീകരണത്തിലെ അശാസ്ത്രീയത: മലബാറിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; പ്രതീക്ഷയോടെ മൺസൂൺ ടൈംടേബിൾ

Kerala
  •  6 hours ago
No Image

കനത്ത മഴയും ചുഴലിക്കാറ്റും; സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു 

Kerala
  •  6 hours ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കൺമുന്നിൽ ദുരന്തം: നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്; സുരക്ഷാ മുന്നറിയിപ്പ്

uae
  •  7 hours ago
No Image

കൊല്ലത്ത് വ്യാജ ആധാര്‍ കാര്‍ഡുമായി ബംഗ്ലാദേശ് ദമ്പതികള്‍ പിടിയില്‍

Kerala
  •  7 hours ago