HOME
DETAILS

ആകെ പിരിച്ചത് 5.38 കോടി, ഭൂമി വാങ്ങാന്‍ ഇതിലധികം ചെലവായി;  വയനാട് ഫണ്ട് പിരിവില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് 

  
April 04, 2026 | 9:29 AM

congress-clarifies-wayanad-fund-collection-land-purchase-cost-exceeds-amount

കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. 

ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്.തന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ജോയിന്റ് അക്കൗണ്ടിലാണ് ഈ തുക ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് 1.05 കോടി രൂപ പിരിച്ചുനല്‍കി. എന്നാല്‍ ഭൂമി വാങ്ങാന്‍ ഇതിലധികം തുക ചെലവായെന്നും ഇനി വീട് നിര്‍മിക്കാനായി ഫണ്ട് പിരിക്കില്ലെന്നും പാര്‍ട്ടി ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വീട് നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ മൂന്നേക്കര്‍ ഇരുപത്തി നാലര സെന്റ് ഭൂമിയാണ് വാങ്ങിയത്. ഇതിനായി രജിസ്ട്രേഷന്‍ ഉള്‍പ്പെടെ 3,68,36.388 രൂപ ചെലവായി. കൂടാതെ ഇതിന്റെ ആപ്പ് നിര്‍മാണത്തിനായി കെ സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ 9,30,000 രൂപ ചെലവഴിച്ചു. രണ്ടാംഘട്ടത്തില്‍ 2,50,30,272 രൂപ ചെലവിട്ട് രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങി. ഇതിനായി കെ.പി.സി.സിയുടെ തനത് ഫണ്ടില്‍ നിന്ന് 97,51,212രൂപ അധികമായി ചെലവിട്ടു. ഇനി ഭൂമി വാങ്ങുന്നതിനും മറ്റുമായി 73,90,985 രൂപയിലേറെ ആവശ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. 

വീട് നിര്‍മണാണത്തിനായി ഇനിയും പണം പിരിക്കില്ലെന്നും പാര്‍ട്ടിയുടെ ഫണ്ടില്‍ നിന്നും പണം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായി കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ടിന്റെ കണക്ക് പുറത്തുവിടാന്‍ സി.പി. എം നേതാക്കള്‍ നേരത്തെ വെല്ലുവിളിച്ചിരുന്നു. വയനാട് ഫണ്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വഴിമാറ്റിയെന്നും ഡി.വൈ.എഫ്.ഐ നേതാവ് എ.എ. റഹീം ഉള്‍പ്പെടെ ആരോപിച്ചിരുന്നു.

 

Indian National Congress has issued a clarification regarding the Wayanad fund collection controversy, stating that although ₹5.38 crore was raised, the cost of purchasing land exceeded this amount. The party explained that additional expenses were incurred beyond the collected funds, addressing concerns and criticism surrounding the financial transparency of the initiative.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  7 days ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  7 days ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  7 days ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  7 days ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  7 days ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  7 days ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  7 days ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  7 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  7 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  7 days ago