HOME
DETAILS

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിച്ചു

  
backup
September 13, 2016 | 6:42 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4-4


കണ്ണൂര്‍: കണ്ണൂര്‍ സിറ്റി ഉരുവച്ചാലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷിന്റെ പാര്‍ട്ടിയായ ഐക്യജനാധിപത്യ സംരക്ഷണസമിതിയുടെ നേതാവും സിറ്റിയിലെ ഓട്ടോ ഡ്രൈവറുമായ എന്‍.പി സത്താറിന്റെ ഓട്ടോയും മകന്റെ ബൈക്കുമാണ് ഇന്നലെ പുലര്‍ച്ചെ 1.30ഓടെ ഒരു സംഘം തീയിട്ടത്. വീടിന്റെ രണ്ടു ഭാഗത്തായി നിര്‍ത്തിയ വാഹനങ്ങള്‍ ഒന്നിച്ച് മാറ്റിയിട്ടതിനുശേഷമാണു കത്തിച്ചത്. കണ്ണൂര്‍സിറ്റി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനു മുസ്‌ലിം ലീഗില്‍ നിന്നു പുറത്താക്കപ്പെട്ട സത്താര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ രാഗേഷിനൊപ്പം ചേര്‍ന്ന് ഐക്യജനാധിപത്യ സംരക്ഷണസമിതി സ്ഥാനാര്‍ഥിയായി കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.
സംഭവത്തില്‍ മുസ്‌ലിംലീഗ് കണ്ണൂര്‍ മേഖലാ കമ്മിറ്റി അപലപിച്ചു.
പ്രതികളെ ഉടന്‍ പിടികൂടണമെന്നും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്ന തല്‍പര കക്ഷികളെ കരുതിയിരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ലീഗ് നേതാക്കളായ ടി.എ തങ്ങള്‍, അഷ്‌റഫ് ബംഗാളിമൊഹല്ല, സി സമീര്‍, എം മുഫ്‌ലിഹ്, സിയാദ് തങ്ങള്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

Football
  •  14 days ago
No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  14 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  14 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  14 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  14 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  14 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  14 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  14 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  14 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  14 days ago