HOME
DETAILS

പോസ്റ്റൽ വോട്ടിങ് പരിഷ്‌കരണം: ആശങ്കയിൽ സർക്കാർ ജീവനക്കാർ

  
നിസാം കെ. അബ്ദുല്ല 
April 07, 2026 | 2:05 AM

concerns rise over postal voting reforms for government staff

കൽപ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാരുടെ പോസ്റ്റൽ വോട്ടിംഗിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കിയ പരിഷ്‌കരണങ്ങളിൽ ആശങ്കയുമായി ജീവനക്കാർ. അതിനൊപ്പം തെരഞ്ഞെടുപ്പിന് അവസാന മണിക്കൂറുകളിൽ എത്തിയിട്ടും ഇതുവരെ വോട്ട് ചെയ്യാൻ സാധിക്കാത്തതും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരുടെ ആധിയിരട്ടിപ്പിക്കുകയാണ്. 

ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിന് ജീവനക്കാരിൽ ബഹുഭൂരിപക്ഷത്തിനും ഇതുവരെ വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ല. പോസ്റ്റലായി എത്തിയ ബാലറ്റിൽ  വോട്ട് ചെയ്ത് വോട്ടെണ്ണൽ ദിനത്തിൽ രാവിലെ എട്ടിനുള്ളിൽ കൗണ്ടിംഗ് സ്‌റ്റേഷനിൽ ഹാജരാക്കിയാലും മതിയായിരുന്നു. 

എന്നാൽ, പുതിയ പരിഷ്‌കരണത്തിൽ മണ്ഡലത്തിലെ വരണാധികാരിയുടെ ഓഫിസിൽ നിന്ന് ബാലറ്റ് പേപ്പറുമായി ഒരു ഉദ്യോഗസ്ഥൻ വോട്ട് കേന്ദ്രങ്ങളിൽ എത്തി അവിടെ നിന്ന് ജീവനക്കാരന്റെ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പർ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇങ്ങനെ കൊണ്ടുപോകുന്ന ബാലറ്റിന് എന്ത് സുരക്ഷയാണുണ്ടാവുകയെന്ന ചോദ്യമാണ് ജീവനക്കാർ ഉയർത്തുന്നത്. 

വോട്ട് ദുരുപയോഗം ചെയ്യപ്പെടാൻ ഏറെ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വോട്ടുകളാണ് ഇത്തരത്തിലുള്ളത്.  ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായി ജീവനക്കാർ ആശങ്കപ്പെടുന്നുണ്ട്. 

മുൻകാലങ്ങളിലെ പോസ്റ്റൽ വോട്ടിംഗാണ് അഭികാമ്യമെന്നും ഇവർ പറയുന്നു. സംസ്ഥാനത്ത് ഭൂരിഭാഗം ഇടങ്ങളിലും ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. 

വോട്ടിംഗ് സാമഗ്രികൾ സ്വീകരിക്കുന്നതിന് മുൻപ് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ വോട്ടുകൾ നഷ്ടപ്പെട്ട് പോകുമെന്ന ആശങ്ക ജീവനക്കാർക്കിടയിലുണ്ട്. പരിഹാരം കണ്ട് ആശങ്കയില്ലാതെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ടാകണമെന്നാണ് സർക്കാർ ജീവനക്കാരുടെ ആവശ്യം.

Government employees have raised concerns over recent reforms introduced by the Election Commission in the postal voting process during the assembly elections. Delays and procedural issues have left many on election duty unable to cast their votes even in the final hours, increasing anxiety among staff tasked with ensuring the smooth conduct of polling.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  6 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  6 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  7 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  7 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  7 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  7 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  7 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  7 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  7 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  7 days ago