HOME
DETAILS

തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് പൊലിസിന് 12 കോടി; ഇന്ധനച്ചെലവിന് മാത്രം രണ്ടുകോടി 

  
കെ. ഷിന്റുലാൽ
April 07, 2026 | 1:59 AM

12 crore allocated to ensure peaceful polling in assembly elections

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സമാധാന പൂർണമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ പൊലിസിന് 12 കോടി രൂപ അനുവദിച്ചു. പൊലിസിന് പുറമേ കേന്ദ്രസേനാംഗങ്ങളും സ്‌പെഷൽ പൊലിസ് ഓഫിസർമാരുമുൾപ്പെടെ  സേനാംഗങ്ങളുടെ താമസം, യാത്രാ, ഭക്ഷണ ചെലവുകൾക്കുൾപ്പെടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ 12,05,65,000 രൂപ അനുവദിച്ചത്.

140 മണ്ഡലങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങളില്ലാത്ത വിധത്തിൽ പോളിങ് ഉറപ്പാക്കുന്നതിനായി കർശനസുരക്ഷാ ക്രമീകരണങ്ങളുമാണ് പൊലിസ് ഒരുക്കിയത്. അതത് ലോക്കൽ പൊലിസ് സ്‌റ്റേഷൻ പരിധിയിലുള്ള പോളിങ് സ്‌റ്റേഷനിൽ വേണ്ട സൗകര്യങ്ങളെല്ലാം പൊലിസ് ഇതിനകം വിലയിരുത്തിയിട്ടുണ്ട്.  
പൊലിസുകാരുൾപ്പെടെയുള്ള സേനാംഗങ്ങളുടെ യാത്രാ ചെലവിനായി 1,95,77,000 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്. ആശയവിനിമയം കാര്യക്ഷമമാക്കുന്നതിനുള്ള ടെലികമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് 34,37,000 രൂപയും അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലിസിനും മറ്റു സേനാവിഭാഗത്തിനും സുരക്ഷയുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിനും മറ്റും 70,44,000 രൂപയും വാഹനങ്ങളുടെ അറ്റകുറ്റപ്പണിയ്ക്കായി 67,76,000 രൂപയുമാണ് അനുവദിച്ചത്. 

ഭക്ഷണ ചെലവുമായി ബന്ധപ്പെട്ട് 4,38,63,000 രൂപയും അനുവദിച്ചിട്ടുണ്ട്. പട്രോളിങ് ഉൾപ്പെടെയുള്ള ആവശ്യത്തിനായി  ഇന്ധന ചെലവിനത്തിൽ 2,11,69,000 രൂപയും വാടകയ്ക്ക് വാഹനങ്ങൾ എടുക്കുന്നതിന് 1,86,99,000 രൂപയുമാണ് അനുവദിച്ചത്. 

സംസ്ഥാനത്ത് 2,040പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും മുൻ തെരഞ്ഞെടുപ്പുകളിലെ സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയുമാണ് പ്രശ്‌നബാധിത ബൂത്തുകളെ പ്രത്യേകമായി തരംതിരിച്ചത്. 

ഇവിടങ്ങളിൽ സി.സി ടി.വി, കേന്ദ്രസുരക്ഷാസേന, വീഡിയോ കവറേജ്, നിരീക്ഷകരുടെ സാന്നിധ്യം, പൊലിസ് സുരക്ഷ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ 30,471പോളിങ് സ്റ്റേഷനുകളാണുള്ളത്. 145കമ്പനി കേന്ദ്രസേനയെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടത്. സംഘർഷസാധ്യതകൾ നിലനിൽക്കുന്നുണ്ടോയെന്ന് ജില്ലാ-സംസ്ഥാന രഹസ്യാന്വേഷന വിഭാഗങ്ങൾ നിരീക്ഷിച്ചുവരികയാണ്.

To ensure smooth and peaceful voting during the assembly elections, the Election Commission has sanctioned over ₹12 crore for security arrangements. The fund will cover accommodation, travel, and food expenses for police personnel, central forces, and special police officers deployed across the state, reinforcing efforts to maintain law and order during polling.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  12 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  13 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  13 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  13 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  13 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  13 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  13 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  13 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  13 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  13 days ago