HOME
DETAILS

മോശം പെരുമാറ്റം മൂലം ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട മുൻജീവനക്കാരന് പണികൊടുത്ത് ദുബൈ കോടതി

  
Web Desk
April 07, 2026 | 1:24 PM

dubai court rejects compensation claim of ex-employee dismissed for misconduct

ദുബൈ: പരാതികൾ നൽകുന്നത് ഉപദ്രവിക്കാനുള്ള ഉദ്ദേശ്യത്തോടെയല്ലെങ്കിൽ അത് നിയമപരമായ അവകാശമാണെന്ന് നിരീക്ഷിച്ച് ദുബൈ അപ്പീൽ കോടതി. 1,50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവച്ചു. കേസ് തള്ളിയതിനൊപ്പം കോടതി ചെലവുകളും നിയമപരമായ ഫീസും പരാതിക്കാരൻ തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

ദുബൈയിലെ ഒരു എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗ് കമ്പനിയിലെ മുൻ ജീവനക്കാരനും മാനേജ്‌മെന്റും തമ്മിലുള്ള തർക്കമാണ് കേസിന് ആധാരം. മോശം പെരുമാറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട ജീവനക്കാരനെതിരെ കമ്പനി അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിനെതിരെ മുൻ ജീവനക്കാരൻ അപകീർത്തിപ്പെടുത്തൽ, ഓൺലൈൻ അധിക്ഷേപം എന്നീ കുറ്റങ്ങൾ ആരോപിച്ച് പൊലിസിനെ സമീപിച്ചു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഈ കേസ് അവസാനിപ്പിച്ചു.

തുടർന്നാണ്, കമ്പനിയുടെ പരാതി കാരണം തനിക്ക് യാത്രാ വിലക്കും സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ഉണ്ടായെന്ന് ആരോപിച്ച് 1.5 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ സിവിൽ കേസ് ഫയൽ ചെയ്തത്.

അധികാരികളെ സമീപിക്കാനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ മുഹമ്മദ് അൽ അവാമി അൽ മൻസൂരി വാദിച്ചു. യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 106 ഉദ്ധരിച്ചായിരുന്നു കോടതിയുടെ വിധി. 

സംശയാസ്പദമായ ക്രിമിനൽ കുറ്റങ്ങൾ അധികൃതരെ അറിയിക്കുന്നത് നിയമാനുസൃതമായ നടപടിയാണ്. പ്രതികാര ബുദ്ധിയോടെയോ മറ്റൊരാളെ മനഃപൂർവ്വം ഉപദ്രവിക്കാനോ വേണ്ടിയാണ് പരാതി നൽകിയതെന്ന് തെളിയിക്കാൻ പരാതിക്കാരന് സാധിച്ചില്ല. 

യാത്രാ വിലക്ക് പോലുള്ള നടപടികൾ അധികാരികൾ സ്വീകരിക്കുന്ന മുൻകരുതൽ നടപടികളാണെന്നും അത് പരാതിക്കാരന്റെ വ്യക്തിപരമായ തെറ്റായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമപരമായ മാർഗങ്ങൾ ദുരുപയോഗം ചെയ്തു എന്നതിന് കൃത്യമായ തെളിവില്ലാത്തതിനാൽ കീഴ്‌ക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് അപ്പീൽ കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

a dubai court has rejected a compensation claim filed by a former employee who was dismissed due to misconduct, ruling in favor of the company after reviewing the case details.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  5 days ago
No Image

ആഗോള സുരക്ഷാ രംഗത്ത് വിപ്ലവം തീർത്ത 'സ്മാർട്ട്' യാത്ര; ദുബൈ പൊലിസിന് 70 വയസ്സ്

uae
  •  5 days ago
No Image

കരിപ്പൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; മുൻപ് ഒരു കിലോ എംഡിഎംഎ കടത്തിയ പ്രതികൾ 650 ഗ്രാമുമായി വീണ്ടും പിടിയിൽ

Kerala
  •  5 days ago
No Image

എ.ഡി.എം നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണ ഉത്തരവ് ആശ്വാസകരമെന്ന് ഭാര്യ മഞ്ജുഷ; അധികാരത്തിൽ വന്നതിനുശേഷം   സർക്കാരിന്റെ ആദ്യ സി.ബി.ഐ ശുപാർശ

Kerala
  •  5 days ago
No Image

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ വിസകൾ അനുവദിച്ചു തുടങ്ങി; വിസയ്ക്ക് 90 ദിവസത്തെ കാലാവധി

Saudi-arabia
  •  5 days ago
No Image

കണ്ണൂരിലിറങ്ങി നാട്ടിലേക്ക് നടന്നുപോകണോ?; അതിവേഗ റെയിൽപാതയിൽ നിന്ന് കാസർകോടിനെ ഒഴിവാക്കിയ ഇടക്കാല റിപ്പോർട്ടിനെതിരെ ജില്ലയിൽ പ്രതിഷേധം

Kerala
  •  5 days ago
No Image

ആകാശവിസ്മയമൊരുക്കി യുഎഇയിലെ 'ക്ഷീരപഥ സീസൺ'; അൽ ക്വയ മരുഭൂമിയിലേക്ക് എങ്ങനെ പോകാം? അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

ഉത്തർപ്രദേശിൽ പ്രണയബന്ധത്തിന് തടസ്സമെന്നാരോപിച്ച് ഒന്നരവയസുകാരനെ അമ്മയുടെ കാമുകൻ നിലത്തടിച്ച് കൊലപ്പെടുത്തി

National
  •  5 days ago
No Image

പാലക്കാട് വിമാനത്താവളം: സാധ്യതാ പഠനത്തിന് കേന്ദ്രം ഉത്തരവിട്ടെന്ന് വി.കെ ശ്രീകണ്ഠൻ എം.പി

Kerala
  •  5 days ago
No Image

മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

Kerala
  •  5 days ago