HOME
DETAILS

ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച് ലെബനാന്‍

  
Web Desk
May 31, 2026 | 9:33 AM

israel expands ground offensive in southern lebanon as military operations intensify

ബെയ്റൂത്ത്: ലെബനാനില്‍  കരയാക്രമണം ശക്തമാക്കി ഇസ്‌റാഈല്‍. തെക്കന്‍ ലെബനാനിലെ ബ്യൂഫോര്‍ട്ട് റിഡ്ജ്, വാദി സലൂക്കി എന്നീ മേഖലകളില്‍ തങ്ങള്‍ ഒരു 'വിപുലമായ സൈനിക നടപടി (broad operation) ആരംഭിച്ചതായി ഇസ്‌റാഈല്‍ പ്രതിരോധ സേന (IDF) പറഞ്ഞു. ശനിയാഴ്ച തെക്കന്‍ ലെബനനില്‍ നടന്ന യുദ്ധത്തില്‍ 21 വയസ്സുള്ള സൈനികന്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.

 ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇസ്‌റാഈല്‍. സൈനിക സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാലാള്‍പ്പടയും കവചിത സേനയും ഉള്‍പ്പെടെ നിരവധി കരസേനയെ വിന്യസിച്ചതായി ഇസ്‌റാഈല്‍ സൈനിക വക്താവ് അറിയിച്ചു.

അതിനിടെ, ആക്രമണത്തെ അപലപിച്ച് ലബനാന്‍ പ്രധാനമന്ത്രി നവാഫ് സലാം രംഗത്തെത്തി. 'ചുട്ടുപൊള്ളിക്കുന്ന-ഭൂമി നയം' ആണ് യുദ്ധത്തില്‍ ഇസ്‌റാഈല്‍ പിന്തുടരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് ഇസ്‌റാഈലിന് 'സുരക്ഷയോ സ്ഥിരതയോ' കൊണ്ടുവരില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

 ഏപ്രില്‍ 17 ന് വെടിനിര്‍ത്തല്‍ ഭാഗികമായി പ്രാബല്യത്തില്‍ വന്നെങ്കിലും ഇസ്‌റാഈല്‍ സൈന്യം അത് നിരന്തരം ലംഘിക്കുകയാണ്.

israel has expanded its ground operations in southern lebanon, deploying additional troops and armored units in key areas. lebanese officials condemned the offensive, warning that continued escalation will not bring security or stability to the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  5 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  5 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  5 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  5 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  5 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  5 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  5 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  5 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  5 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  5 days ago