പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും
ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ സംഭവത്തില്‍ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ. കുഞ്ഞിനെ സി.ഡബ്ല്യു.സി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും.
അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മ കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും അധികൃതര്‍ പറയുന്നു.
തിങ്കളാഴ്ചയോടെ യുവതി ആശുപത്രി വിടും. അതോടെ കുഞ്ഞിനെ സി.ഡബ്ല്യു.സി. ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമസമിതിക്കു കൈമാറും. തുടര്‍ന്ന് ആലപ്പുഴയിലെ ശിശുവിഹാറിലേക്ക് മാറ്റും. രണ്ട് മാസം വരെ കുഞ്ഞിനെ അവിടെ പരിപാലിക്കാം.
രണ്ടുമാസത്തെ പരിപാലനത്തിനുശേഷം അമ്മക്ക് മനംമാറ്റം ഉണ്ടായാല്‍ കുട്ടിയെ വിട്ടു നല്‍കും. എന്നാല്‍ പൊലിസിന്റെ റിപ്പോര്‍ട്ട് കൂടെ പരിഗണിച്ച് മാത്രമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതിനാല്‍ യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രി വിട്ടയുടന്‍ യുവതിയെ ചോദ്യം ചെയ്യാനും തുടര്‍നടപടികള്‍ക്കുമായുള്ള ഒരുക്കത്തിലാണ് ഹരിപ്പാട് പൊലിസ്.
A newborn baby, who survived after allegedly being thrown from a hospital window shortly after birth, will be taken into the care of the Child Welfare Committee (CWC) after the mother reportedly expressed her unwillingness to take custody of the child. Authorities have initiated legal and welfare procedures to ensure the infant’s safety and well-being. T
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."