HOME
DETAILS

ഉറുമ്പ് കടിച്ചതാണെന്ന് തെറ്റിദ്ധരിച്ചു; പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു

  
May 31, 2026 | 10:42 AM

13-year-old-girl-dies-after-snakebite-mistaken-for-ant-bite

എറണാകുളം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു. ആലപ്പുഴ അരൂര്‍ സ്വദേശിയായ നിയയാണ് മരിച്ചത്. ഈ മാസം ആറിന് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിച്ചെങ്കിലും ഉറുമ്പ് കടിച്ചതാണെന്ന് തെറ്റിദ്ധരിച്ചതാണ് അപകടം ഗുരുതരമാക്കിയത്.

സംഭവത്തിന് ഏകദേശം ഒരു മണിക്കൂറിന് ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 24 ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന നിയ ഇന്ന് രാവിലെ 7.30ഓടെയാണ് മരിച്ചത്.

അരൂരിലെ റെസിഡന്‍സ് അസോസിയേഷന്‍ പരിപാടിയുടെ ഭാഗമായാണ് കുട്ടി ഡാന്‍സ് പരിശീലനത്തില്‍ പങ്കെടുത്തത്. കരിയിലകള്‍ക്കിടയില്‍ നിന്നാണ് പാമ്പ് കടിച്ചതെന്നാണ് വിവരം. എന്നാല്‍ കുട്ടി അത് ഉറുമ്പ് കടിച്ചതാണെന്ന് കരുതി കൂടെയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു.

മെയ് ആറിന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടുദിവസത്തെ ചികിത്സയ്ക്ക് ശേഷം എറണാകുളത്തേക്ക് മാറ്റുകയുമായിരുന്നു. ഏത് തരം പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല. 

അരൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

 

A 13-year-old girl who had been undergoing treatment following a snakebite has died after the injury was initially mistaken for an ant bite. The delay in recognizing the seriousness of the bite reportedly affected the timely administration of appropriate medical care.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  11 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  12 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  12 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  12 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  12 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  12 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  12 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  12 days ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  12 days ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  12 days ago