HOME
DETAILS

പിണറായി വിജയനെ 'നീ' എന്ന് അഭിസംബോധന ചെയ്യാനുള്ള ഔദ്ധത്യം രേവന്തിന് എങ്ങനെയുണ്ടായി; തെലങ്കാന മുഖ്യമന്ത്രിയുടെ പരിപ്പെടുക്കുമെന്ന് നികേഷ് കുമാര്‍

  
April 07, 2026 | 2:55 PM

mv nikesh kumar facebook post against revanth reddy

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നീ എന്നും, പോ മോനെ എന്നും അഭിസംബോധന ചെയ്ത തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം എംവി നികേഷ് കുമാര്‍. രണ്ടുവട്ടം കേരളം തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍, മല്ലാകാര്‍ജുന്‍ ഖാര്‍ഗെയെ പ്രായക്കൂടുതല്‍ കാരണം രഹസ്യമായും, പരസ്യമായും കോണ്‍ഗ്രസുകാര്‍ ചില പേരുകള്‍ വിളിക്കാറുണ്ടെന്നും ആ സംസ്‌കാരം കേരളത്തില്‍ വേണ്ടെന്നും നികേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

കുറിപ്പിന്‍റെ പൂർണരൂപം
 
കോൺഗ്രസ് പാർട്ടിയുടെ 'എ.ടി.എം' ആണ് രേവന്ത് റെഡ്ഢി. കേരളത്തിലെ കോൺഗ്രസ് പ്രചാരണത്തിന് ലാവിഷ് ആയി പണം ഇറക്കിയത് ഇയാളാണ്. അഴിമതിപ്പണം ആണ്. സർക്കാർ പദ്ധതികളിൽ നിന്ന് കട്ട പണം. അതിന്റെ അഹങ്കാരം രേവന്തിന്റെ വാക്കുകളിൽ കാണാം. 'നീ' എന്നും 'പോ മോനെ' എന്നും എൺപത് കഴിഞ്ഞ ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ വിളിക്കാനുള്ള ഔദ്ധത്യം രേവന്തിന് എങ്ങനെയുണ്ടായി ? 'നിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞു' എന്ന് പറയുമ്പോൾ ഈ പഴയ ആന്ധ്രാ പ്രദേശ് എ ബി വി പി സംസ്ഥാന പ്രസിഡണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? കൊന്നുകളയുമെന്നാണോ?

രണ്ടു വട്ടം കേരളം തെരഞ്ഞെടുത്ത മുഖ്യമന്ത്രി ആണ് പിണറായി വിജയൻ.
സിപിഐഎം എന്ന പാർട്ടിയെ കേരളത്തിൽ പതിനേഴ് കൊല്ലം നയിച്ച ആളാണ്. നാല് പതിറ്റാണ്ടു കാലമായി കേരള രാഷ്ട്രീയത്തിന്റെ ഒന്നാംനിര നേതൃത്വമാണ്. എൺപത് കടന്ന മനുഷ്യനാണ്. ഇത്രയും തലപ്പൊക്കമുള്ള മറ്റാരും കേരളത്തിൽ ജീവിച്ചിരിപ്പില്ല.

രാഷ്ട്രീയമായി പിണറായിയോട് വിയോജിപ്പുള്ളവരുണ്ട്.
ജനാധിപത്യത്തിൽ സാധാരണമാണത്. അപ്പോഴും, പ്രളയത്തിലും കോവിഡിലും നിപ്പയിലും ഓഖിയിലും കേരളം ചലിച്ചത് ഈ മനുഷ്യന്റെ വാക്കുകൾ കേട്ടാണ്. ഉറുമ്പുകൾക്ക് ഭക്ഷണം കിട്ടിയോ എന്നന്വേഷിച്ചു എന്നൊക്കെ നമ്മൾ മലയാളികൾ അദ്ദേഹത്തെ കളിയാക്കാറുണ്ട്. അതാ മനുഷ്യന്റെ രീതിയാണ്. ഡീറ്റൈൽസ് പരതി പെർഫെക്ഷനിലേക്ക് എത്താൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാരൻ.

മല്ലികാർജുന ഖാർഗെ എന്ന എ ഐ സി സി പ്രസിഡണ്ടിന് പ്രായം കൂടുതൽ ഉള്ളത് കൊണ്ട് രഹസ്യമായും പരസ്യമായും കോൺഗ്രസ്സുകാർ ചില പേരുകൾ വിളിക്കാറുണ്ട്. അത് നിങ്ങളുടെ സംസ്കാരം. നിങ്ങളുടെ പാർട്ടിക്കുള്ളിൽ അതൊക്കെയാവാം. കേരളത്തിൽ വേണ്ട. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ..
നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  3 days ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  3 days ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  3 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  3 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  3 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  3 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  3 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  3 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  3 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  3 days ago