HOME
DETAILS

വോട്ട് ചെയ്യാം, കരുതലോടെ

  
April 08, 2026 | 1:53 AM

Lets vote but with caution

തിരുവനന്തപുരം: 2.71 കോടി വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങും. ബൂത്തിലെത്തുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

ഘട്ടം ഒന്ന് 
വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്നും സ്വന്തം ബൂത്ത് കണ്ടെത്തുകയുമാണ് പ്രധാനം. ഇതിനായി ആദ്യം https://electoralsearch.eci.gov.in/ എന്ന പേജില്‍ പ്രവേശിച്ച് 'സേര്‍ച്ച് ബൈ എപിക്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഭാഷ തിരഞ്ഞെടുക്കുകയും എപിക് നമ്പര്‍ നല്‍കുകയും സംസ്ഥാനം തിരഞ്ഞെടുക്കുകയും ചെയ്താല്‍ പേര് വിവരങ്ങള്‍ ലഭ്യമാകും. ഇതേ പേജിലെ രണ്ടാമത്തെ ഓപ്ഷനായ 'സേര്‍ച്ച് ബൈ ഡീറ്റയല്‍സ്' വഴി സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര് വയസോ അല്ലെങ്കില്‍ ജനന തിയതിയോ അതിനൊപ്പം അതിനൊപ്പം വോട്ടര്‍പട്ടികയിലെ ബന്ധുവിന്റെ പേരും നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും. 

മൂന്നാമത്തെ ഓപ്ഷന്‍ 'സേര്‍ച്ച് ബൈ മൊബൈല്‍' ആണ്. വോട്ടര്‍ പട്ടികയുമായി മൊബൈല്‍ ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്കാണ് ഈ രീതിയില്‍ വിവരമറിയാന്‍ സാധിക്കുക. സംസ്ഥാനം തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കിയാല്‍ ഒ.ടി.പി എത്തും. ഇത് നല്‍കിയാല്‍ വോട്ടറുടെ വിവരങ്ങള്‍ ലഭ്യമാകും. 

ഘട്ടം രണ്ട് 

വോട്ടര്‍പട്ടികയില്‍ പേരുണ്ടായാല്‍ ബി.എല്‍.ഒ. നല്‍കുന്ന സ്ലിപ്പും ഒതിരിച്ചറിയല്‍ കാര്‍ഡോ അല്ലെങ്കില്‍ മറ്റ് 11 രേഖകളിലൊന്നുമായി ബൂത്തില്‍ വരി നില്‍ക്കണം. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടിങ് സമയം. വോട്ടിങ് സമയം തീരുന്ന വൈകിട്ട് ആറു മണിക്ക് ക്യൂവില്‍ ആളുണ്ടെങ്കില്‍ അവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. പുതുതായി ആരെയും പ്രവേശിപ്പിക്കില്ല. പോളിങ് ബൂത്തിനകത്ത് മൊബൈല്‍ ഫോണ്‍, ക്യാമറ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കൊണ്ടുവരുന്നതില്‍ നിയന്ത്രണമുണ്ട്. 

പോളിങ് ബൂത്തുകളില്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മുന്‍ഗണനയുണ്ട്. കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയില്‍ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍, സഹായത്തിനായി പ്രത്യേക വൊളന്റിയര്‍മാര്‍, ആവശ്യമായ ഇടങ്ങളില്‍ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമമനുസരിച്ച് വോട്ടര്‍മാരെ കടത്തിവിടും. 

ഘട്ടം മൂന്ന് 

വരിനിന്ന് വോട്ടര്‍ ആദ്യമെത്തുക ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിലാണ്. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ഈ സമയം പോളിങ് ഏജന്റുമാര്‍ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു. വോട്ടര്‍ സെക്കന്‍ഡ് പോളിങ് ഓഫിസറുടെ അടുത്തെത്തുമ്പോള്‍ ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടും.  തുടര്‍ന്ന് വോട്ടറെക്കൊണ്ട് റജിസ്റ്ററില്‍ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. 

തുടര്‍ന്ന് തേര്‍ഡ് പോളിങ് ഓഫിസര്‍ ബട്ടണ്‍ അമര്‍ത്തുന്നതോടെ കണ്‍ട്രോള്‍ യൂനിറ്റിലെ ലൈറ്റ് ചുവപ്പു നിറമാകും. ഈ സമയം ബാലറ്റ് യൂനിറ്റിലെ റെഡി എന്നെഴുതിയിരിക്കുന്ന ഭാഗത്തെ ലൈറ്റ് പച്ച നിറത്തില്‍ പ്രകാശിക്കും. 

തുടര്‍ന്ന് വോട്ടര്‍ക്ക് കൗണ്ടറില്‍ പ്രവേശിച്ച് താന്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയിരിക്കുന്നതിനു നേരെയുള്ള നീല ബട്ടന്‍ അമര്‍ത്താം. ഇതോടെ സ്ഥാനാര്‍ഥിയുടെ പേരിനു സമീപത്തെ നീല ബട്ടന് അരികിലുള്ള ലൈറ്റ് ചുവപ്പു നിറത്തില്‍ പ്രകാശിക്കും. സ്ഥാനാര്‍ഥിക്ക് പകരം നോട്ടയ്ക്കും വോട്ട് രേഖപ്പെടുത്താനും അവസരമുണ്ട്. വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സീരിയല്‍ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തില്‍നിന്നു പുറത്തുവരികയും 7 സെക്കന്‍ഡ് സമയം വിന്‍ഡോയിലൂടെ ദൃശ്യമാകുകയും ചെയ്യും. ഈ സമയം കണ്‍ട്രോള്‍ യൂനിറ്റില്‍നിന്നു ബീപ് ശബ്ദം കേള്‍ക്കുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാകും. ബീപ് ശബ്ദം നിലയ്ക്കുന്നതോടെ നടപടികള്‍ പൂര്‍ണമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  a day ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  a day ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  a day ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  a day ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  a day ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  a day ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  a day ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  a day ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  a day ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  a day ago