HOME
DETAILS

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

  
Web Desk
June 03, 2026 | 6:10 PM

kk shailaja shafi parambil sit investigation kafir screenshot controversy vadakara

തിരുവനന്തപുരം: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച 'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ച സർക്കാർ തീരുമാനത്തോട് പ്രതികരിച്ച് മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ. കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ പുനർ അന്വേഷണം നടക്കട്ടെയെന്നും ആരാണ് ഇതിന് പിന്നിലെന്ന് പ്രതികളെ കണ്ടുപിടിക്കട്ടെയെന്നും ശൈലജ വ്യക്തമാക്കി.

വടകരയിൽ താൻ ഒരു സ്ഥാനാർത്ഥി മാത്രമായിരുന്നുവെന്നും അവിടെ വർഗീയ ധ്രുവീകരണം നടന്നിട്ടില്ലെന്നുമാണ് ടീച്ചറുടെ പ്രതികരണം. അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ആഭ്യന്തര വകുപ്പിന്റെ നടപടിയെ വടകര എംപി ഷാഫി പറമ്പിൽ പൂർണ്ണമായി സ്വാഗതം ചെയ്തു.

"സിപിഎം ആസൂത്രിതമായി നിർമ്മിച്ച വ്യാജരേഖ"; കടുത്ത ആരോപണങ്ങളുമായി ഷാഫി പറമ്പിൽ

സർക്കാർ നടപടിയെ സ്വാഗതം ചെയ്യുമ്പോഴും കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായാണ് വടകര എംപി ഷാഫി പറമ്പിൽ രംഗത്തെത്തിയത്. വടകരയിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും വേണ്ടി സിപിഎം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് 'കാഫിർ' വ്യാജ സ്‌ക്രീൻഷോട്ടെന്ന് ഷാഫി ആരോപിച്ചു.

"ഈ വന്യമായ നുണപ്രചാരണത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സർക്കാർ നടപടിയെ ഞാൻ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും." ഷാഫി പറമ്പിൽ പറഞ്ഞു.

മുൻപ് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായും ആരോപണം

സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ലളിതവും ദുർബലവുമായ വാദമുയർത്തി മുൻപ് കേസ് അട്ടിമറിക്കാൻ പൊലിസ് ശ്രമിച്ചതായി ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. പൊലിസിന്റെയും ആഭ്യന്തര വകുപ്പിന്റെയും അന്നത്തെ നടപടി തികച്ചും പ്രതിഷേധാർഹമായിരുന്നു.

യഥാർത്ഥ കുറ്റവാളികളെയും അവരെ നിയന്ത്രിച്ച സിപിഎം നേതാക്കളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണത്തെ വഴിതിരിച്ചുവിടുകയും തടസപ്പെടുത്തുകയുമാണ് ചെയ്തതെന്നും ഷാഫി ആരോപിച്ചു. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച പുതിയ എസ്ഐടി അന്വേഷണത്തിലൂടെ യഥാർത്ഥ കുറ്റവാളികൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. വരും ദിവസങ്ങളിൽ വടകര കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പോരാട്ടം ഈ അന്വേഷണ പ്രഖ്യാപനത്തോടെ കൂടുതൽ ചൂടുപിടിക്കുമെന്ന് ഉറപ്പായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍ ഡ്രൈവില്‍ 'പണി കിട്ടി'; സ്വന്തം സഹോദരിമാരുടെ ഉള്‍പ്പെടെ അശ്ലീലദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ യുപി യുവാവ് പിടിയില്‍

National
  •  7 days ago
No Image

നിരത്തിലിറങ്ങാതെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ്: രണ്ട് കോടിയുടെ ബസ് രണ്ടര മാസമായി ഷെഡിൽ

Kerala
  •  7 days ago
No Image

പഠനം മടുക്കുന്നു; സ്‌കൂൾ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കിൽ ഞെട്ടിക്കുന്ന കണക്കുകൾ

Kerala
  •  7 days ago
No Image

ആലപ്പുഴയില്‍ രാഷ്ട്രീയ പോര് മുറുകുന്നു: ജി. സുധാകരന്‍ എം.എല്‍.എയ്‌ക്കെതിരെ പരസ്യ താക്കീതുമായി സി.പി.എം; സംരക്ഷണവുമായി യു.ഡി.എഫ്

Kerala
  •  7 days ago
No Image

ആടി വാ കാറ്റേ... ഇനി ഓർമകളിൽ മാത്രം; മലയാളം പഠിച്ചില്ല; മലയാളിയുടെ മനസ് കീഴടക്കി

Kerala
  •  7 days ago
No Image

ഓണം പ്രമാണിച്ച് റെയില്‍വേയുടെ സമ്മാനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു, ബുക്കിങ് ഉടന്‍

Kerala
  •  7 days ago
No Image

ദോഹയില്‍ ഉഗ്ര സ്‌ഫോടനശബ്ദം; വ്യോമപ്രതിരോധ സംവിധാനം സജീവമാക്കി യുഎ.ഇ; ഗള്‍ഫില്‍ ആശങ്ക

uae
  •  7 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും; എംബസി സ്ഥിരീകരണത്തിനായി കാത്ത് കുടുംബം

International
  •  7 days ago
No Image

എസ്.ഐ. ആർ: യു.എൻ റിപ്പോർട്ടർമാർ ഇന്ത്യയോട് ചോദിച്ച ഏഴ് ചോദ്യങ്ങൾ

National
  •  7 days ago
No Image

സൗദി മന്ത്രിസഭയില്‍ ചെറിയ പുനഃസംഘടന; വ്യവസായ മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍

Saudi-arabia
  •  7 days ago