HOME
DETAILS

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

  
June 03, 2026 | 4:35 PM

famlily register complaint against husband related to wifes death

മാനന്തവാടി: എടവക പള്ളിക്കലില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി കുടുംബം. ഭര്‍ത്താവിന്റെയും, കുടുംബത്തിന്റെയും നിരന്തര പീഢനമാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് ആരോപണമുയരുന്നത്. 

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27)യെ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഫ്‌സിലയുടെ ഭര്‍ത്താവ് എടവക പള്ളിക്കല്‍ വടക്കേ പുത്തന്‍പുരയില്‍ ജാബിര്‍ കുറ്റക്കാരനാണെന്നാണ് ആരോപണം. അഫ്‌സിലയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ മാനന്തവാടി പൊലിസില്‍ പരാതി നല്‍കി. 

ജാബിറും, വീട്ടുകാരും അഫ്‌സിലയെ ശാരീരികവും, മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. മുന്‍പ് ഒട്ടേറേത്തവണ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റി ഉള്‍പ്പെടെ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നെന്നും സഹോദരന്‍ പറയുന്നു. 

അഫ്‌സിലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച്ചയോടെ കുപ്പാടിത്തറ നടമ്മല്‍ ജുമാ മസ്ജിദ് കബറിസ്ഥാനില്‍ കബറടക്കി.

Mananthavady woman suicide case: Complaint alleges that the husband had been subjecting her to continuous harassment.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  5 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  5 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  5 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  5 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  5 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  5 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  5 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  5 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  5 days ago