HOME
DETAILS

തമിഴ്‌നാട്ടില്‍ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കി ടിവികെ; തെരഞ്ഞെടുപ്പ് ജൂണ്‍ 18ന്

  
Web Desk
June 03, 2026 | 2:32 PM

tvk allowed rajyasba seat to congress in upcoming election

ചെന്നൈ: തമിഴ്‌നാട്ടില്‍ ജൂണ്‍ 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഏക രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കി ടിവികെ. സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനെ പരിഗണിച്ച കാര്യം ടിവികെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 

സി.വി ഷണ്‍മുഖം രാജിവെച്ച ഒഴിവിലേക്കാണ് ജൂണ്‍ 18ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 23ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൈലം മണ്ഡലത്തില്‍ നിന്നും ഷണ്‍മുഖം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് മേയ് 07ന് അദ്ദേഹം രാജ്യസഭാ അംഗത്വം രാജിവെക്കുകയും ചെയ്തു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

സ്ഥാനാര്‍ഥികള്‍ക്ക് ജൂണ്‍ 8 വരെ പത്രിക സമര്‍പ്പിക്കാം. ജൂണ്‍ 9ന് രാവിലെ 11ന് പത്രികകളില്‍ സൂക്ഷ്മപരിശോധന നടക്കും. ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ജൂണ്‍ 18ന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് 4 വരെ സെക്രട്ടറിയേറ്റില്‍ വോട്ടെടുപ്പ് നടക്കും.

107 സീറ്റുകളുമായി തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ടിവികെ. അതിനാല്‍ ടിവികെയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കാണ് തെരഞ്ഞെടുപ്പില്‍ വിജയസാധ്യത. മറ്റ് ഏതെങ്കിലും പാര്‍ട്ടിയില്‍ നിന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായാല്‍ മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂ. ഇല്ലെങ്കില്‍ ടിവികെ പിന്തുണക്കുന്ന സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ഈ സാഹചര്യത്തിലാണ് ആകെയുള്ള സീറ്റ് കോണ്‍ഗ്രസിന് നല്‍കി ടിവികെ തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ എഴുതിചേര്‍ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

National
  •  3 days ago
No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  3 days ago
No Image

സെമിയിൽ വീണിട്ടും വീഴാതെ എംബാപ്പെ; മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ ഫ്രഞ്ച് നായകൻ മുന്നിൽ

Football
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala
  •  3 days ago
No Image

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

അഗാർക്കറെ വീഴ്ത്തി ബുംറ; ഏകദിനത്തിൽ 150 വിക്കറ്റുകൾ, ഒപ്പം ഇംഗ്ലീഷ് മണ്ണിൽ പുതിയ ചരിത്രവും!

Cricket
  •  3 days ago
No Image

ശൈഖ് മുഹമ്മദിന് 77-ാം ജന്മദിനം; മികവിന്റെയും നവോത്ഥാനത്തിന്റെയും ആഗോള നായകൻ

uae
  •  3 days ago
No Image

റാസൽഖൈമ കൂട്ടക്കൊലപാതകം: മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ; കൂട്ടുപ്രതിയായ മകന് തടവും പിഴയും

uae
  •  3 days ago