HOME
DETAILS

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

  
April 09, 2026 | 5:04 PM

ldf candidate muhammed muhsin alleges attack by udf workers in pattambi

പട്ടാമ്പി: ബൂത്ത് സന്ദർശനത്തിനിടെ മദ്യപിച്ചെത്തിയ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി നൽകി പട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ. പട്ടാമ്പി മണ്ഡലത്തിലെ ഓങ്ങല്ലൂർ കള്ളാടിപ്പറ്റ ജിഎൽപി സ്കൂളിലായിരുന്നു സംഭവം. ബൂത്ത് സന്ദർശനത്തിനെത്തിയ എൽഡിഎഫ് മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് വഴിവെച്ചത്. തുടർന്ന്, സ്ഥാനാർത്ഥിയും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഭവത്തിൽ പൊലിസിനും ജില്ലാ റിട്ടേണിംഗ് ഓഫീസർക്കും മുഹ്സിൻ പരാതി നൽകിയിട്ടുണ്ട്.

ബൂത്തിനുള്ളിൽ കടന്ന് മുഹമ്മദ് മുഹ്സിൻ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. മുഹ്സിൻ വോട്ടർമാർക്ക് ഹസ്തദാനം നൽകുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുകയും, ഉടൻ ബൂത്തിൽ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുകൂട്ടരും തമ്മിലുള്ള വാഗ്വാദം രൂക്ഷമായതോടെ പൊലിസെത്തിയാണ് സംഭവം നിയന്ത്രണവിധേയമാക്കിയത്. 

LDF candidate Muhammed Muhsin has filed a complaint alleging that UDF workers, reportedly under the influence of alcohol, attacked him during a booth visit in Pattambi. The incident occurred at a GLP school in Ongallur Kalladippatta, where tensions escalated after UDF workers blocked his visit, leading to a scuffle. Muhsin has lodged complaints with the police and the district returning officer.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  a day ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  a day ago
No Image

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവ് പിടികൂടി

Kerala
  •  a day ago
No Image

ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  a day ago
No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  a day ago
No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  a day ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  a day ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  2 days ago