HOME
DETAILS

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

  
Web Desk
April 09, 2026 | 4:37 PM

elderly woman allegedly denied vote in ottapalam booth

ഒറ്റപ്പാലം: വോട്ട് ചെയ്യാൻ ബൂത്തിലെത്തിയ വയോധികയ്ക്ക് വോട്ടവകാശം നിഷേധിച്ചതായി പരാതി. ഒറ്റപ്പാലം വരോട് 137-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പുത്തൻവീട്ടിൽ കുഞ്ഞിലക്ഷ്മിക്കാണ് (80) വോട്ട് ചെയ്യാനാവാതെ മടങ്ങിപ്പോകേണ്ടി വന്നത്. 'വീട്ടിലെ വോട്ട്' പദ്ധതി പ്രകാരം നേരത്തെ തന്നെ ഇവർ വോട്ട് ചെയ്തെന്നായിരുന്നു സംഭവത്തിൽ ഉദ്യോ​ഗസ്ഥരുടെ വിശദീകരണം. 

'വീട്ടിലെ വോട്ട്'പദ്ധതിയിൽ ഉൾപ്പെടുത്തിയത് തന്റെ അറിവോടെയല്ലെന്നും, വീട്ടിലെ വോട്ടിനായി അപേക്ഷ നൽകിയിട്ടില്ലെന്നും വയോധിക ആരോപിക്കുന്നു. കൂടാതെ, തന്റെ പേരിൽ മറ്റാരോ വോട്ട് ചെയ്തെന്നും ഇവർ പറയുന്നു. രണ്ടര മണിക്കൂറോളം വോട്ട് ചെയ്യാനായി ഇവർ ബൂത്തിൽ കാത്തുനിന്നെങ്കിലും അധികൃതർ അനുമതി നൽകിയില്ല.

അതേസമയം, വയോധികയ്ക്ക് വോട്ട് നിഷേധിച്ചതോടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. എന്താണ് വോട്ട് നിഷേധിക്കാൻ കാരണമെന്ന് രേഖാമൂലം എഴുതി നൽകണമെന്ന് കോൺ​ഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. തുടർന്ന്, കുഞ്ഞിലക്ഷ്മിയുടെ പേര് വീട്ടിലെ വോട്ട് പട്ടികയിലുള്ളതിനാൽ നേരിട്ട് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് എഴുതി നൽകി ഉദ്യോ​ഗസ്ഥർ തലയൂരി.

An 80-year-old woman, Kunjilakshmi from Varode in Ottapalam, was reportedly denied the opportunity to vote at Booth No. 137 after officials stated that her vote had already been recorded under the ‘vote-from-home’ scheme. The incident has raised concerns over voter verification and electoral procedures.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago