HOME
DETAILS

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

  
April 10, 2026 | 7:22 AM

sexual-assault-case-director-ranjith-granted-conditional-bail

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ ജയിലില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. 

ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയില്‍ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയില്‍ അറിയിച്ചതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത് കോടതിയെ അറിയിച്ചു. 

യുവനടിയുടെ പരാതിയില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഈ മാസം ഒന്നു മുതല്‍ രഞ്ജിത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജനുവരി 30നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പുതിയ സിനിമ ഷൂട്ടിങ്ങ് സെറ്റില്‍ കാരവനില്‍വച്ച് രഞ്ജിത് യുവനടിയെ കടന്നുപിടിച്ചെന്നാണ് കേസ്. ജനുവരി 30നാണ് സംഭവം നടന്നതെങ്കിലും യുവതി മാര്‍ച്ച് 28നാണ് കൊച്ചി സിറ്റിപൊലിസ് കമ്മിഷണര്‍ക്ക് കുടുംബത്തോടൊപ്പം എത്തി പരാതി നല്‍കിയത്. 

പരാതി ലഭിച്ചയുടന്‍ വളരെ രഹസ്യമായിട്ടായിരുന്നു പൊലിസിന്റെ നീക്കം. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയായിരുന്നു. കേസ് എടുത്തതിനുപിന്നാലെ യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. കേസ് വിവരം അറിഞ്ഞ രഞ്ജിത് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനും ശ്രമം നടത്തി. കോട്ടയത്തുവച്ച് അറസ്റ്റുചെയ്യാന്‍ പൊലിസ് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇടുക്കി മുട്ടത്തുനിന്നും തൊടുപുഴ പൊലിസ് കാര്‍ തടഞ്ഞുനിര്‍ത്തി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

 

In a significant development in a sexual assault case, filmmaker Ranjith has been granted bail with conditions by the court. The decision allows him temporary relief while ensuring compliance with specific legal requirements imposed by the court

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  3 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  3 days ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  3 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  3 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  4 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  4 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  4 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  4 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  4 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  4 days ago