HOME
DETAILS

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

  
Web Desk
April 10, 2026 | 5:56 PM

heat wave alert in twelve district in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പന്ത്രണ്ട് ജില്ലകളില്‍ ശനിയാഴ്ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യല്‍ വരെ അധിക താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 39 ഡി​ഗ്രി വ​രെ​യും കൊ​ല്ല​ത്ത് 38 ഡി​ഗ്രി വ​രെ​യു​മാ​ണ് താ​പ​നി​ല. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ ഇ​ന്നും നാ​ളെ​യും ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്. ഉ​യ​ർ​ന്ന ചൂ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. 

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തമാസം; ബിജെപിക്ക് സീറ്റ് കുറയും, നേട്ടമുണ്ടാക്കാൻ കോൺഗ്രസ്, ടിവികെ അക്കൗണ്ട് തുറന്നേക്കും

National
  •  4 days ago
No Image

ദുബൈ കാണണമെന്ന സ്വപ്നം സഫലമായി; കെനിയൻ ബാലന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ശൈഖ് ഹംദാൻ

uae
  •  4 days ago
No Image

ലോക ഫുട്ബോളിലെ രാജാവ്: ഒന്നും രണ്ടുമല്ല, കീഴടക്കിയത് നാല് രാജ്യങ്ങൾ; ചരിത്ര റെക്കോർഡുമായി റൊണാൾഡോ

Football
  •  4 days ago
No Image

സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി: കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും

Kerala
  •  4 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത വർഷം സ്കൂൾ ഫീസ് വർധനവില്ല; 1.5 ബില്യൺ ദിർഹത്തിന്റെ പാക്കേജുമായി അധികൃതർ

uae
  •  4 days ago
No Image

'ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ ശക്തമായ പ്രക്ഷോഭം'; സതീശൻ സർക്കാരിന് സിപിഎം മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

'ടി.പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടില്ല': വാര്‍ത്ത വാസ്തവിരുദ്ധമെന്ന് കെ.കെ രമ 

Kerala
  •  4 days ago
No Image

ഒരു ദിവസത്തെ അലവൻസ് വെറും 335 രൂപ; ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താൻ ടീമിൽ വൻ പ്രതിസന്ധി!

latest
  •  5 days ago
No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  5 days ago
No Image

ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae
  •  5 days ago