HOME
DETAILS

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

  
April 11, 2026 | 3:36 AM

alert auto-driver leads cops to copper cable thieves in mavoor

 

മാവൂര്‍: ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ വിലപിടിപ്പുള്ള കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ച അന്തര്‍ജില്ലാ കള്ളന്മാരെ കുടുക്കി. ഓട്ടോ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് പ്രതികള്‍ കുടുങ്ങാന്‍ കാരണമായത്. ആലപ്പുഴ സ്വദേശി വിനോദ് കുമാര്‍ (40), നെന്മാറ സ്വദേശി നാസറുദ്ദീന്‍ (34) എന്നിവരെയാണ് മാവൂര്‍ പൊലിസ് പൊക്കിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു മാവൂര്‍ പൈപ്പ് ലൈന്‍ റോഡിലെ എക്‌സ്‌ചേഞ്ചില്‍ മോഷണം നടന്നത്. ഏകദേശം 35 മീറ്ററോളം വരുന്ന വില കൂടിയ കേബിളാണ് ഇരുവരും ചേര്‍ന്ന് മുറിച്ചെടുത്തത്. ഈ ലോഡും താങ്ങി നേരെ പോയത് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്കും. അവിടെ നിന്ന് നിഷാദിന്റെ ഓട്ടോറിക്ഷയിലാണ് ഇവര്‍ കയറിയത്.

എന്നാല്‍, യാത്രയ്ക്കിടെ ഇവരുടെ സംസാരത്തിലും കൈയിലുള്ള ഭാരമേറിയ സാധനത്തിലും നിഷാദിന് പന്തികേട് തോന്നി. ഒട്ടും വൈകിപ്പിക്കാതെ നിഷാദ് കളി മാറ്റി. വണ്ടി നേരെ വിട്ടത് മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന്റെ മുറ്റത്തേക്കും. സ്റ്റേഷന്‍ കണ്ടതും കള്ളന്മാര്‍ ഒന്നു പതറി.

പൊലിസ് ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. ഇവര്‍ നേരത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് കീഴില്‍ കരാര്‍ ജോലി ചെയ്യുന്നവരാണ്. ആ പരിചയം വച്ചാണ് മോഷണം പ്ലാന്‍ ചെയ്തത്. മാവൂര്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

 

An observant auto-rickshaw driver in Kozhikode suspicious of his passengers' behavior drove them straight to the police station, leading to the arrest of two contract workers who had stolen 35 meters of copper cable from the Mavoor Telephone Exchange.
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Kerala
  •  13 hours ago
No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  13 hours ago
No Image

'വെല്‍കം ടു റോം, മൈ ഫ്രണ്ട്';  വരവേറ്റ് മെലോനി, 'മെലഡി' മിഠായി സമ്മാനിച്ച് മോദി

Kerala
  •  14 hours ago
No Image

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

Kerala
  •  14 hours ago
No Image

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു; പത്രസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം അംഗീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  15 hours ago
No Image

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സഊദി; ജിസിസി റെയിൽവേ കരാറിനും വിസിൽബ്ലോവർ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം

Saudi-arabia
  •  15 hours ago
No Image

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അച്ഛന്റെ പേര് പറയാനാണ് വായിച്ചത്, അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; പേര് വിവാദത്തില്‍ മുഖ്യമന്ത്രി 

Kerala
  •  15 hours ago
No Image

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Kerala
  •  15 hours ago
No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  15 hours ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  16 hours ago