HOME
DETAILS

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

  
May 27, 2026 | 12:03 PM

muscat parks open until midnight during eid al adha holidays

 


മസ്‌കത്ത്: ബലിപെരുന്നാള്‍ അവധിക്കാലത്ത് കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സമയം വിനോദം ആസ്വദിക്കാനായി മസ്‌കത്തിലെ പാര്‍ക്കുകളുടെയും പൊതുഉദ്യാനങ്ങളുടെയും പ്രവര്‍ത്തന സമയം നീട്ടി. മസ്‌കത്ത് മുനിസിപ്പാലിറ്റിയാണ് പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്. പെരുന്നാള്‍ അവധിദിവസങ്ങളില്‍ നഗരത്തിലെ പാര്‍ക്കുകളും ഉദ്യാനങ്ങളും രാത്രി 12 മണിവരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാവിലെ ഒമ്പത് മണിമുതല്‍ അര്‍ധരാത്രിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ബുധനാഴ്ച മുതല്‍ നാലാം പെരുന്നാള്‍ ദിനംവരെ ഈ പ്രത്യേക സമയം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വേനല്‍ച്ചൂട് ശക്തമായതിനാല്‍ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങി സമയം ചെലവഴിക്കുന്നവരുടെ എണ്ണം കൂടുതലാകുന്ന സാഹചര്യത്തിലാണ് നഗരസഭ ഈ തീരുമാനം എടുത്തത്.

പെരുന്നാള്‍ അവധി തുടങ്ങിയതോടെ മസ്‌കത്തിലെ പാര്‍ക്കുകളിലും കുടുംബ വിനോദ കേന്ദ്രങ്ങളിലുമുള്ള തിരക്ക് വര്‍ധിക്കുമെന്നാണു കണക്കുകൂട്ടല്‍. സ്വദേശികളും പ്രവാസികളും കുടുംബസമേതം പുറത്തിറങ്ങി സമയം ചെലവഴിക്കാനാണ് സാധാരണയായി ഈ ദിവസങ്ങള്‍ ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് കുട്ടികളോടൊപ്പം എത്തുന്ന കുടുംബങ്ങള്‍ക്ക് രാത്രി വൈകിയും പാര്‍ക്കുകളില്‍ സമയം ചെലവഴിക്കാനുള്ള അവസരമാണ് പുതിയ തീരുമാനം നല്‍കുന്നത്.

മസ്‌കത്തിലെ അല്‍ ഖുവൈര്‍, ഖുറം, അല്‍ ആംറാത്ത്, അല്‍ ഹെയില്‍, സീബ് എന്നിവിടങ്ങളിലെ പ്രധാന പാര്‍ക്കുകളിലും പൊതുഉദ്യാനങ്ങളിലുമാണ് കൂടുതല്‍ ആളുകളെത്തുമെന്നാണ് പ്രതീക്ഷ. ഇതിനോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. പാര്‍ക്കുകളിലെ ലൈറ്റിംഗ് സംവിധാനം, കുട്ടികളുടെ കളിസ്ഥലങ്ങള്‍, നടപ്പാതകള്‍, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്.

അവധി ദിവസങ്ങളില്‍ കുടുംബങ്ങള്‍ സുരക്ഷിതമായി സമയം ചെലവഴിക്കാനായി അധിക ജീവനക്കാരെയും സുരക്ഷാ സംഘങ്ങളെയും വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരക്ക് കൂടുതലുള്ള ഇടങ്ങളില്‍ വാഹന പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പാര്‍ക്കുകളിലെ ശുചിത്വം പാലിക്കാന്‍ സന്ദര്‍ശകരും സഹകരിക്കണമെന്ന് നഗരസഭ അഭ്യര്‍ഥിച്ചു.

അതേസമയം, ബലിപെരുന്നാള്‍ അവധിയെ തുടര്‍ന്ന് മസ്‌കത്തിലെ മാളുകള്‍, കടല്‍ത്തീരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍നിന്ന് ആളുകള്‍ തലസ്ഥാന നഗരത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ആഘോഷാന്തരീക്ഷമാണ് നഗരമൊട്ടാകെ. രാത്രി വൈകിയും കുടുംബങ്ങളോടൊപ്പം പുറത്തിറങ്ങി സമയം ചെലവഴിക്കാന്‍ സാധിക്കുന്നതിനാല്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തന സമയം നീട്ടിയ തീരുമാനം ജനങ്ങള്‍ക്കിടയില്‍ സ്വാഗതം ചെയ്യപ്പെടുകയാണ്.

 

Muscat Municipality has extended park timings until midnight during the Eid Al Adha holidays, allowing families and visitors more time to enjoy public parks and recreational spaces across the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  3 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  3 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  3 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  3 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  3 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  3 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  3 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  3 days ago