HOME
DETAILS

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

  
Web Desk
April 11, 2026 | 9:46 AM

moving cng bus catches fire at mankavu kozhikode passengers escape unhurt

കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് മാങ്കാവ് കടുപ്പിനിയിലാണ് സംഭവം. കോഴിക്കോട് - പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന 'ഗ്യാലക്സി' എന്ന ബസിനാണ് തീപിടിച്ചത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

യാത്രക്കാരുമായി പെരുമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. കടുപ്പിനി ഭാഗത്ത് എത്തിയപ്പോൾ ബസിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തൊട്ടുപിന്നാലെ ബസിന്റെ മുൻഭാഗത്തേക്ക് തീ പടരുകയായിരുന്നു.

സിഎൻജി ബസ്

സിഎൻജി (CNG) ഇന്ധനമായി ഉപയോഗിക്കുന്ന ബസായതിനാൽ തീ പടരുന്നത് വലിയ ആശങ്കയ്ക്കിടയാക്കി. എന്നാൽ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനത്തിലൂടെ തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടുത്തത്തെ തുടർന്ന് മാങ്കാവ് - പെരുമണ്ണ റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി ജനകീയ സമിതി

Kerala
  •  a day ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  a day ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  a day ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  a day ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  a day ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  a day ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  a day ago
No Image

1 ബില്യൺ ദിർഹത്തിന്റെ ആഗോള ബഹിരാകാശ സഹകരണ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

uae
  •  a day ago
No Image

ഐപിഎല്ലിൽ തിളങ്ങിയില്ലെങ്കിലും ടീം ഇന്ത്യയിലേക്ക് വിളി; ആരാണ് 6'5" ഉയരമുള്ള ഈ പഞ്ചാബ് പേസർ?

Cricket
  •  a day ago
No Image

ബലിപെരുന്നാള്‍ പ്രമാണിച്ച് ബഹ്‌റൈനില്‍ ഈദ് അല്‍ അദ്ഹയ്ക്ക് നാല് ദിവസത്തെ ഔദ്യോഗിക അവധി

bahrain
  •  a day ago