HOME
DETAILS

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
April 11, 2026 | 10:02 AM

tribal-youth-assault-theft-allegation-human-rights-commission-compensation-order

പാലക്കാട് : അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് 26 വയസുള്ള മണികണ്ഠന്‍ എന്ന ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

പട്ടികജാതി- പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഇരയ്ക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യം ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. കലക്ടര്‍ കാലതാമസം കൂടാതെ ജില്ലാതല വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

മര്‍ദനം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത ക്രൈം 102/2025 നമ്പര്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം മണ്ണാര്‍ക്കാട് സ്പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ (നടപടിക്രമം) റഗുലേഷന്‍ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അഗളി ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

2025 ഡിസംബര്‍ ഒന്നിന് പാലൂര്‍ സ്വദേശി മണികണ്ഠനെന്ന ആദിവാസി യുവാവിനെ കുളപ്പടി സ്വദേശി മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മണികണ്ഠന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്ന ആരോപണം തെളിയിക്കാനായിട്ടില്ല. മണികണ്ഠന്റെ തലയ്ക്ക് സാരമായി പരിക്കേല്‍ക്കുന്ന വിധത്തില്‍ അടിച്ചതായി കണ്ടെത്താനായില്ല. മണികണ്ഠന്റെ തലയിലുള്ള രക്തസ്രാവം ഒന്നാം തിയതി സംഭവിച്ചതല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് ഡിസംബര്‍ ഒന്‍പതിന് സംഭവിച്ചതാകാനാണ് സാധ്യത.

മണികണ്ഠന്‍ തലകറങ്ങി നിലത്തുവീണതായും തല നിലത്തടിച്ചതായും ബന്ധു മൊഴി നല്‍കിയിട്ടുണ്ട്. 2026 ഫെബ്രുവരി 14ന് കുറ്റപത്രം മണ്ണാര്‍ക്കാട് സ്പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇരയ്ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന ശുപാര്‍ശ ജില്ലാ കലക്ടര്‍ക്ക് നല്‍കിയതായും അഗളി ഡിവൈ.എസ്.പി സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി അറിയിച്ചു.

ജില്ലാതല വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മറ്റി യോഗത്തില്‍ വിഷയം സമര്‍പ്പിച്ച് കേസുകളുടെ സീനിയോറിറ്റി അനുസരിച്ച് ജില്ലാ പട്ടികജാതി ഓഫിസില്‍ നിന്നും ഇരകള്‍ക്ക് ആശ്വാസധനം നല്‍കാമെന്ന് ജില്ലാ കലക്ടര്‍ കമ്മിഷനെ അറിയിച്ചു.

 

The Human Rights Commission has directed that compensation be provided without delay to a tribal youth who was allegedly assaulted after being accused of theft. The commission emphasized the need for timely justice and accountability in cases involving vulnerable communities. The directive highlights concerns over human rights violations and the importance of swift remedial action.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേടനെതിരായ പുലിപ്പല്ല് കേസ്; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

Kerala
  •  3 days ago
No Image

'ഇരട്ട'കളുടെ നാട്ടിൽ 'ഇരട്ട'കൾക്ക് മാംഗല്യം

Kerala
  •  3 days ago
No Image

അഞ്ചുവർഷത്തിൽ പരസ്യത്തിനായി കിഫ്ബി ഒഴുക്കിയത് 101കോടി

Kerala
  •  3 days ago
No Image

ഇസ്രാഈല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് കൂടി നീട്ടി

International
  •  3 days ago
No Image

മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്; ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി ഒരു പുരാതന പള്ളി കൂടി തർക്കത്തിലേക്ക്

National
  •  3 days ago
No Image

വർഗീയ സ്പർധയുണ്ടാക്കാൻ ശ്രമം; രാജീവ് ചന്ദ്രശേഖറിനെതിരേ പരാതി

Kerala
  •  3 days ago
No Image

മന്ത്രിസഭയിലും പാർട്ടിയിലും പിടിമുറുക്കാൻ കെ.സി പക്ഷം

Kerala
  •  3 days ago
No Image

കെ.പി.സി.സി അധ്യക്ഷപദവി: പിടിമുറുക്കി കൊടിക്കുന്നിൽ, രാഹുലിനും പ്രിയങ്കക്കും ഇ-മെയിൽ അയച്ച് ദലിത് സംഘടനകൾ

Kerala
  •  3 days ago
No Image

സത്യപ്രതിജ്ഞ ആഘോഷമാക്കാൻ യു.ഡി.എഫ്; മന്ത്രിമാരെ ഇന്ന് നിശ്ചയിക്കും 

Kerala
  •  3 days ago
No Image

ഫണ്ട് പ്രതിസന്ധി; അധ്യാപക പരിശീലനം രണ്ടുദിവസമാക്കി വെട്ടിച്ചുരുക്കി

Kerala
  •  3 days ago