HOME
DETAILS

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

  
Web Desk
May 28, 2026 | 12:10 PM

police officer suspended-drug case-in karipur

മലപ്പുറം: അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  കരിപ്പൂർ  സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ. . ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഷറഫുദ്ദീനെ സസ്‌പെൻഡ് ചെയ്തത്. 

2026 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിപ്പൂരിലെ ഒരു വീട്ടിൽ നിന്ന് 40 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. കേസിലെ മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഗോവിന്ദ രാജ്  എന്ന പൊലിസുകാരനെയും സസ്‌പെൻഡ് ചെയ്തിരുന്നു.

 ഇതിനുമുമ്പ് കരിപ്പൂർ ചെക്ക്‌പോസ്റ്റിൽ ജോലി ചെയ്തിരുന്ന സി.പി.ഒ ധനേഷിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. വിദേശത്ത് നിന്ന് എം.ഡി.എം.എ എത്തിച്ച പെരിന്തൽമണ്ണ സ്വദേശിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെയായിരുന്നു നടപടി.രണ്ട് കേസുകളിലായി ഏതാനും മാസങ്ങൾക്കിടെ മൂന്ന് പൊലിസുകാരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala
  •  5 days ago
No Image

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  5 days ago
No Image

അഗാർക്കറെ വീഴ്ത്തി ബുംറ; ഏകദിനത്തിൽ 150 വിക്കറ്റുകൾ, ഒപ്പം ഇംഗ്ലീഷ് മണ്ണിൽ പുതിയ ചരിത്രവും!

Cricket
  •  5 days ago
No Image

ശൈഖ് മുഹമ്മദിന് 77-ാം ജന്മദിനം; മികവിന്റെയും നവോത്ഥാനത്തിന്റെയും ആഗോള നായകൻ

uae
  •  5 days ago
No Image

റാസൽഖൈമ കൂട്ടക്കൊലപാതകം: മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ; കൂട്ടുപ്രതിയായ മകന് തടവും പിഴയും

uae
  •  5 days ago
No Image

സ്പാനിഷ് കോട്ട കാക്കാൻ ഈ 19-കാരൻ മതി; മാൾഡീനിയുടെ റെക്കോർഡ് തകർത്ത് അത്ഭുത ബാലൻ!

Football
  •  5 days ago
No Image

കള്ളാടിയില്‍ അപകടാവസ്ഥയില്ല; സ്ഥലം സന്ദര്‍ശിച്ച് വിദഗ്ധ സംഘം

Kerala
  •  5 days ago
No Image

ഒറ്റ ഗോളകലെ എംബാപ്പെ, രണ്ടെണ്ണമടിച്ചാൽ സിംഹാസനം; ലോകകപ്പിലെ മഹാ റെക്കോർഡിനരികെ ലയണൽ മെസി

Football
  •  5 days ago
No Image

അൽഹിന്ദിന്റെ ടെൻഡർ റദ്ദാക്കി ഡൽഹി ഹൈക്കോടതി; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

uae
  •  5 days ago
No Image

എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  5 days ago