HOME
DETAILS

സഹപ്രവർത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; നഴ്സിന് 1.76 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

  
Web Desk
April 11, 2026 | 3:04 PM

colleague called her auntie court orders 176 lakh compensation for nurse

ലണ്ടൻ: ജോലിസ്ഥലത്ത് നഴ്സിനെ 'ആൻ്റി' എന്ന് വിളിച്ചതിന് സഹപ്രവർത്തകന് പിഴയിട്ട് കോടതി. ഇഷ്ടമില്ലാത്ത വിളികൾ തുടരുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് നിരീക്ഷിച്ചാണ് ഇന്ത്യൻ വംശജയായ നഴ്സിന് അനുകൂലമായി ലണ്ടൻ കോടതി വിധി പ്രസ്താവിച്ചത്. തന്നേക്കാൾ പ്രായം കുറഞ്ഞ സഹപ്രവർത്തകൻ വിളിക്കരുതെന്ന് പറഞ്ഞിട്ടും ആവർത്തിച്ച് 'ആൻ്റി' എന്ന് വിളിച്ചതിനെതിരെയാണ് ഇൽഡ എസ്റ്റീവ്സ് (61) എന്ന നഴ്സ്  പരാതി നൽകിയത്.

ലണ്ടനിലെ എൻ.എച്ച്.എസ് (NHS) 1,425.15 പൗണ്ട് (ഏകദേശം 1.76 ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽകാനാണ് വാട്ട്ഫോർഡ് എംപ്ലോയ്‌മെൻ്റ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.

2023 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സ്റ്റാഫ് നഴ്‌സായ ചാൾസ് ഓപ്പോങ് തന്നെ പലതവണ 'ആൻ്റി' എന്ന് വിളിച്ചതായി ഇൽഡ കോടതിയെ ബോധിപ്പിച്ചു. 'ആൻ്റി' എന്ന് വിളിക്കരുതെന്നും പകരം പേര് വിളിക്കണമെന്നും താൻ പലതവണ ആവശ്യപ്പെട്ടിട്ടും സഹപ്രവർത്തകൻ ഇത് അനുസരിച്ചില്ലെന്നും ഘാന വംശജനായ ഓപ്പോങ് ഇത് വീണ്ടും തുടരുകയായിരുന്നുവെന്നും നഴ്സ് കോടതിയെ അറിയിച്ചു. ഇത് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചതായും അവർ പരാതിയിൽ പറയുന്നു.

ഘാന രാജ്യത്തിന്റെ സംസ്കാരം പ്രകാരം 'ആൻ്റി' എന്നത് ബഹുമാനസൂചകമായ പദമാണെന്ന ഓപ്പോങിന്റെ വാദം ട്രൈബ്യൂണൽ ഭാഗികമായി അംഗീകരിച്ചു. എങ്കിലും കേസിന്റെ സാഹചര്യത്തിൽ കോടതി പറഞ്ഞ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. 

ബഹുമാനിക്കാനാണെങ്കിൽ പോലും ഒരാൾക്ക് ആ വിളി ഇഷ്ടമല്ലെങ്കിൽ അത് തുടരുന്നത് ജോലിസ്ഥലത്ത് അസ്വസ്ഥത സൃഷ്ടിക്കും. പ്രായത്തെയും ലിംഗത്തെയും അടിസ്ഥാനമാക്കിയുള്ള അനാവശ്യമായ പരാമർശങ്ങൾ മാനസിക പീഡനത്തിന്റെ പരിധിയിൽ വരും. ടീമിനെ നയിക്കുന്ന സ്ഥാനത്തുള്ള ഒരാളിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു. തമാശയായി പറഞ്ഞതാണെങ്കിൽ പോലും അത് മറ്റൊരാൾക്ക് ദോഷകരമായി ബാധിച്ചാൽ ശിക്ഷാർഹമാണ്.

ട്രൈബ്യൂണൽ ജഡ്ജി ജോർജ് അല്യോട്ട് ആണ് വിധി പ്രസ്താവിച്ചത്. അതേസമയം, വംശീയ വിവേചനം, വേതന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇൽഡ ഉന്നയിച്ച മറ്റ് പരാതികൾ കോടതി തള്ളി. കേസ് രഹസ്യമായി സൂക്ഷിക്കണമെന്ന ഇവരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

 

An Indian-origin nurse in London, Ilda Esteves (61), was awarded £1,425.15 (approx. 1.76 lakh rupees) after a tribunal ruled that a colleague’s repeated use of the word "auntie" constituted harassment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  9 days ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  9 days ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  9 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  9 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  9 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  9 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  9 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  9 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  9 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  9 days ago