HOME
DETAILS

യുവതാരങ്ങൾക്ക് മാതൃകയാകേണ്ടത് ഇങ്ങനെയോ? കാറോടിക്കുന്നതിനിടെ സിഗരറ്റ് വലിച്ച് ചാഹൽ; വീഡിയോ പുറത്തായതോടെ പ്രതിഷേധം ഇരമ്പുന്നു

  
Web Desk
April 12, 2026 | 12:57 PM

yuzvendra chahal cigarette smoking viral video

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സ്പിൻ മാന്ത്രികൻ യുസ്വേന്ദ്ര ചാഹൽ ഇപ്പോൾ വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ്. കളിക്കളത്തിലെ തമാശകളും സ്പിൻ മാന്ത്രികതയും കൊണ്ട് ആരാധകരുടെ പ്രിയ താരമായ ചാഹൽ, പൊതുമധ്യത്തിൽ കാട്ടിയ ഒരു അശ്രദ്ധമായ പ്രവൃത്തിയാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് വഴിയോരുക്കിയത്.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് താരമായ ചാഹൽ കാറോടിക്കുന്നതിനിടെ സിഗരറ്റ് വലിക്കുകയും പിന്നീട് അതിന്റെ കുറ്റി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നത്. മറ്റൊരു വാഹനത്തിലുള്ളവർ പകർത്തിയ ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ താരം കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നത്. വീഡിയോയുടെ ആധികാരികതയോ ഇത് എവിടെ വെച്ച് എടുത്തതാണ് എന്നതോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല,എന്നാലുംവീഡിയോയിലെ വ്യക്തി ചാഹൽ തന്നെയാണെന്ന് ആരാധകർ ഉറപ്പിച്ചു പറയുന്നു.

നേരത്തെ പറഞ്ഞത് തിരുത്തിയോ?

തന്റെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ചാഹൽ പറഞ്ഞിരുന്നു. എബി ഡിവില്ലിയേഴ്സുമായുള്ള പോഡ്‌കാസ്റ്റിൽ താരം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്."ഞാൻ മദ്യപാനം നിർത്തിയിട്ട് ഇപ്പോൾ ആറു മാസത്തിലേറെയായി. 35-ാം വയസ്സിൽ കൂടുതൽ കരുത്തോടെ ടീമിനായി 150 ശതമാനം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. യുവതാരങ്ങൾക്ക് ഒരു മികച്ച മാതൃകയാകാൻ ഞാൻ ശ്രമിക്കുകയാണ്."

ഇത്തരത്തിൽ ഒരു തിരിച്ചുപോക്കിനെക്കുറിച്ച് സംസാരിച്ച താരം തന്നെ സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ആരാധകരെ ആകെ നിരാശരാക്കിയിരിക്കുകയാണ്.

രൂക്ഷവിമർശനം:

"യുവതാരങ്ങൾക്ക് മാതൃകയായി മാറേണ്ട ഒരു മുതിർന്ന താരം പൊതുയിടത്തിൽ ഇത്രയും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത് ശരിയല്ല" എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം. റോഡ് നിയമങ്ങൾ ലംഘിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനും താരത്തിനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായി ഉയർന്നു വരുന്നുണ്ട്.

ക്രിക്കറ്റ് കരിയർ:

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറായ ചാഹൽ, നിലവിൽ പഞ്ചാബ് കിങ്‌സ് താരമാണ്. കഴിഞ്ഞ സീസണിൽ പഞ്ചാബിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചെങ്കിലും ഇന്ത്യൻ ദേശീയ ടീമിൽ ഇപ്പോൾ കുറച്ചു കാലമായി താരത്തിന് ഇടം ലഭിക്കുന്നില്ല. 2024 ട്വി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

പുതിയ വിവാദത്തെക്കുറിച്ച് ചാഹലോ പഞ്ചാബ് കിങ്‌സ് മാനേജ്‌മെന്റോ ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഒരുകാലത്ത് കൈയടി നേടിയ താരം ഈ വിവാദത്തിൽ നിന്ന് എങ്ങനെ തലയൂരുമെന്നാണ് കായികലോകം ഇപ്പോൾ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  8 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  8 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  8 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  8 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  8 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  8 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  8 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  8 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  8 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  8 days ago