HOME
DETAILS

അന്ന് സിദ്ധാർഥ്...ഇന്ന് നിതിൻ... ചോരയുണങ്ങാതെ...

  
April 13, 2026 | 1:34 AM

Siddharth then Nithin today blood never dried

നെടുമങ്ങാട് (തിരുവനന്തപുരം): 2024 ഫെബ്രുവരി 18. ഈ ദിവസമായിരുന്നു വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങിനെ തുടർന്ന് നെടുമങ്ങാട് സ്വദേശിയായ വിദ്യാർഥി ജെ.എസ് സിദ്ധാർഥനെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ക്രൂരമായ റാഗിങിന് സിദ്ധാർഥ് ഇരയായെന്ന്  പിന്നീടാണ് വെളിപ്പെട്ടത്.  ഇന്ന് തലസ്ഥാന ജില്ലയിൽ സിദ്ധാർഥിൻ്റെ നാടായ നെടുമങ്ങാടിന് തൊട്ടടുത്തുള്ള ഉഴമലയ്ക്കൽ എന്ന ഗ്രാമവും സമാനമായ മറ്റൊരു ദുരന്തത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. 

ദന്തഡോക്ടർ ആകണമെന്ന സ്വപ്നത്തോടെ  കലാലയത്തിലെത്തിയ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ കോളജ് കെട്ടിടത്തിൽ നിന്നും ചാടി ജീവൻ അവസാനിപ്പിച്ചിരിക്കുന്നു. സിദ്ധാർഥിൻ്റെ മരണത്തിൽ സീനിയർ വിദ്യാർഥികളാണ്  വില്ലന്മാർ ആയിരുന്നതെങ്കിൽ ഇപ്പോൾ നിതിന്റെ മരണത്തിൽ ജാതിവെറി പൂണ്ട അധ്യാപകരാണ് പ്രതിസ്ഥാനത്ത്. 

നിർധന കുടുംബത്തിൽ നിന്നാണ് നിതിൻ  കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ എത്തിയത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായിരുന്നു അവിടെയുണ്ടായ സംഭവവികാസങ്ങളെന്ന്  നിതിൻ്റെ  പിതാവ് രാജൻ പറയുന്നു. 

ഒരു അധ്യാപകൻ്റെ  വായിൽ നിന്നും കേൾക്കാൻ പാടില്ലാത്ത വാക്കുകൾ, ജാതീയ അധിക്ഷേപം, പുഴുത്ത പട്ടിയെന്നുള്ള വിളി, അമ്മയടക്കം വീട്ടിലുള്ളവർക്ക് നേരെയുള്ള പരിഹാസം തുടങ്ങി  നിരവധി മാനസിക പീഡനമാണ് നിതിന് നേരിടേണ്ടി വന്നത്. അധ്യാപകർക്ക് പുറമെ സീനിയർ വിദ്യാർഥികൾ നിതിനെ റാഗ് ചെയ്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 

രണ്ടു വർഷം മുമ്പ് സിദ്ധാർഥ് എന്ന പൂക്കോട് വെറ്ററിനറി കോളജി  വിദ്യാർഥിക്കും ഇതുതന്നെയായിരുന്നു സംഭവിച്ചത്. ക്രൂരമായ റാഗിങിന് ഇരയായി ജീവൻ നഷ്ടപ്പെട്ട മകന് നീതി തേടി സിദ്ധാർഥിൻ്റെ മാതാപിതാക്കൾ മുട്ടാത്ത വാതിലുകളില്ല. സംഭവം  വിവാദമായതോടെയാണ് കേസും അറസ്റ്റുമൊക്കെ നടന്നത്. 
അറസ്റ്റിനു ശേഷവും പ്രതികളെ രക്ഷിക്കുന്ന സമീപനത്തിലേക്ക് കാര്യങ്ങളെത്തിയിരുന്നു. എന്നാൽ മകന്റെ മരണത്തിൽ നീതി വേണമെന്ന വാശിയിൽ പിതാവ് ജയപ്രകാശും മാതാവ് ഷീബയും നിയമപോരാട്ടവുമായി രംഗത്തിറങ്ങി. തുടർന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  3 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  3 days ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  3 days ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  4 days ago
No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  4 days ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  4 days ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  4 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  4 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  4 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  4 days ago