HOME
DETAILS

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

  
June 08, 2026 | 4:58 PM

thamarassery bar clash two injured four arrested

താമരശ്ശേരി: ബാറിൽ വെച്ചുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പേരെ താമരശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു. പയ്യോളി പുതിയോട്ടിൽ ഫഹദ് (36), മൈക്കാവ് പട്ടരുമഠത്തിൽ ആൽബിൻ ബേബി (30), വെളിമണ്ണ എലിയാം പാറമ്മൽ അജയ്, ദിൻഷാദ് എന്നിവരാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ താമരശ്ശേരി ചുങ്കത്തെ 'ഹസ്തിനപുരി' ബാറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മർദനത്തിൽ പരുക്കേറ്റ ബാലുശ്ശേരി എകരൂൽ വള്ളിയോത്ത് സ്വദേശി കക്കാടൻപറമ്പത്ത് വിഷ്ണു (32), സുഹൃത്ത് പ്രജീഷ് (46) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു.

മർദനമേറ്റ വിഷ്ണുവും പ്രതികളിൽ ഒരാളായ ഫഹദും നേരത്തെ പരിചയക്കാരാണ്. മുൻപ് ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഫഹദിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഇത് വിഷ്ണു എടുത്തതാണെന്നായിരുന്നു ഫഹദിന്റെ ആരോപണം. വൈകുന്നേരം ബാറിൽ വെച്ച് വിഷ്ണുവിനെ യാദൃശ്ചികമായി കണ്ടുമുട്ടിയ ഫഹദ് ഇതേച്ചൊല്ലി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ ഫഹദും സുഹൃത്തുക്കളും ചേർന്ന് വിഷ്ണുവിനെയും പ്രജീഷിനെയും ഇടിക്കട്ടയും കൈയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ താമരശ്ശേരി പൊലിസ് സംഭവസ്ഥലത്തു വെച്ചുതന്നെ നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തു. എന്നാൽ, വൈദ്യപരിശോധനയ്ക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതികൾ ശാന്തരാകാൻ തയ്യാറായില്ല. ആശുപത്രിക്ക് അകത്തും ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പൊലിസ് അറിയിച്ചു. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

 

a fight broke out at a bar in thamarassery, leaving two people injured. police have arrested four individuals in connection with the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  2 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  2 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  2 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  2 days ago