HOME
DETAILS

ദേശീയപാത നിര്‍മാണത്തില്‍ അപാകത; ചേര്‍ത്തലയിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് ജനങ്ങള്‍

  
Web Desk
June 08, 2026 | 1:15 PM

People stranded in Cherthala waterlogged allege defects in national highway construction

ആലപ്പുഴ: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് പ്രതിഷേധം. വീടുകളിലും പരിസരങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വെള്ളത്തില്‍ കിടന്ന് പ്രതിഷേധിച്ചത്. ദേശീയപാത നിര്‍മാണത്തിലെ അപാകതകളാണ് പ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുക്കാര്‍ പറഞ്ഞു.

ചേര്‍ത്തലയില്‍ ഏറെ നാളുകളായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും ദേശീയപാത നിര്‍മാണം ആരംഭിച്ചതിന് ശേഷമാണ് സ്ഥിതി കൂടുതല്‍ വഷളായതെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലയിടങ്ങളിലും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെയാണ് പ്രദേശവാസികള്‍ ദുരിന്തത്തിലായത്.

തോട് കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറുന്നു. ഇതിലൂടെ നഗരത്തിലെ മാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും കലര്‍ന്ന വെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്നു. ഇതുമൂലം ഭക്ഷണം കഴിക്കാനോ വീടുകളില്‍ സ്വസ്ഥമായി കഴിയാനോ സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുക്കാര്‍ പറയുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വൈകുന്നേരം ഏഴുമണിയോടെ തോട്ടിലെ തടസങ്ങള്‍ നീക്കം ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.

ദേശീയപാത അതോറിറ്റി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. തടസം നീക്കിയില്ലെങ്കില്‍ നഗരസഭ നേരിട്ട് ഇടപെട്ട് പൊളിച്ചുനീക്കുമെന്നാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചത്.

പ്രശ്‌നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ ദേശീയപാത അതോറിറ്റിക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

Residents staged a protest by lying in the water after flooding affected their homes and surroundings. They alleged that flaws in the national highway construction caused severe waterlogging in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  7 hours ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  7 hours ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  7 hours ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  8 hours ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  8 hours ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  9 hours ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  9 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  9 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  9 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  9 hours ago